പീഡന പരാതിയിൽ പ്രതികരിച്ച് ജയസൂര്യ 

SEPTEMBER 20, 2024, 7:04 AM

കൊച്ചി: തനിക്കെതിരെ നടി നൽകിയ പരാതിയിൽ നിരപരാധിത്വം തെളിയിക്കാനുള്ള നിയമപോരാട്ടം തുടരുമെന്ന് നടൻ ജയസൂര്യ. 

കേസ് കോടതിയിലായതിനാൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ കഴിയില്ലെന്നും അഭിഭാഷകൻ പറയുന്ന ദിവസം മാധ്യമങ്ങളെ കാണുമെന്നും അദ്ദേഹം പറഞ്ഞു.

 എന്തായാലും മാധ്യമങ്ങളെ കാണും. എല്ലാം വഴിയേ മനസ്സിലാകുമെന്നും വിദേശത്തുനിന്ന് തിരിച്ചെത്തിയശേഷം ജയസൂര്യ മാധ്യമങ്ങളോട് പറഞ്ഞു. ഒരു മാസമായി അമേരിക്കയിലായിരുന്നു ജയസൂര്യ. 

vachakam
vachakam
vachakam

നടിയുടെ പരാതിയിൽ ഓഗസ്റ്റ് 29ന് തിരുവനന്തപുരത്താണ് കേസ് റജിസ്റ്റർ ചെയ്തത്.   നിയമസംവിധാനത്തിൽ പൂർണ വിശ്വാസമുണ്ട്. നിയമവിദഗ്ധരുമായി ചർച്ച നടത്തി. ഇനിയുള്ള കാര്യം അഭിഭാഷകർ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam