വീണ്ടും സംവിധായക കുപ്പായമണിഞ്ഞ് ധനുഷ്

SEPTEMBER 20, 2024, 9:19 AM

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് ധനുഷ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് ശ്രദ്ധിക്കപ്പെടുന്നത്.

കുറച്ച്‌ നാളുകള്‍ക്ക് മുമ്ബായിരുന്നു അദ്ദേഹത്തിന്റെ സംവിധാനത്തില്‍ പുറത്തെത്തിയ രായൻ എന്ന ചിത്രം റിലീസിനെത്തിയത്. മികച്ച പ്രേക്ഷക പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്.

എന്നാല്‍ ഇപ്പോഴിതാ ധനുഷ് വീണ്ടും സംവിധായകനാകാനൊരുങ്ങുകയാണ്. 'ഇഡ്ഡലി കടൈ' എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. പോസ്റ്റർ പങ്കുവെച്ച്‌ നടൻ തന്നെയാണ് ഈ വിവരം പങ്കുവെച്ചത്. ധനുഷ് തന്നെയാണ് പ്രധാനവേഷത്തില്‍ എത്തുന്നതും. ധനുഷിന്റെ 52-ാമത്തെ ചിത്രമാണിത്.

vachakam
vachakam
vachakam

പാ പാണ്ടി , രായൻ, നിലാവ്ക്ക് എൻ മേല്‍ എന്നടി കോപം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ധനുഷ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 'നിലാവ്ക്ക് എൻ മേല്‍ എന്നടി കോപം' ഉടൻ തിയേറ്ററുകളിലെത്തും. മലയാളിതാരങ്ങളായ മാത്യു തോമസ്, അനിഖാ സുരേന്ദ്രൻ, പ്രിയാ വാര്യർ എന്നിവരാണ് മുഖ്യവേഷങ്ങളില്‍ എത്തുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam