ഇനി ലക്ഷ്യം ജവാന്‍; അനിമലിനെ വീഴ്ത്തി സ്ട്രീ 2

SEPTEMBER 18, 2024, 9:47 AM

സ്ട്രീ 2 ബോക്‌സോഫീസുകള്‍ കീഴടക്കി റെക്കോര്‍ഡ് കുതിപ്പിലേക്ക്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ രണ്ടാമത്തെ ഹിന്ദി ചിത്രമെന്ന നേട്ടവും സ്വന്തമാക്കിയാണ് കുതിപ്പ്.

ഹൊറര്‍ കോമഡി വിഭാഗത്തില്‍പ്പെടുന്ന ചിത്രം 2018ലിറങ്ങിയ സ്ട്രീയുടെ സീക്വലാണ്.ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശിന്റെ കണക്കുകള്‍ പ്രകാരം സ്ട്രീ2ന്റെ ആഭ്യന്തര ബോക്‌സ് ഓഫീസ് കളക്ഷന്‍ ഇപ്പോള്‍ 583.35 കോടിയാണ്.

ഇതോടെ രണ്‍ബീര്‍ കപൂര്‍ ചിത്രം അനിമലിന്റെ ആഭ്യന്തര കളക്ഷന്‍ റെക്കോര്‍ഡാണ്സ്ട്രീ മറികടന്നത്. 2023 ഡിസംബര്‍ ഒന്നിന് തീയേറ്ററുകളിലെത്തിയ അനിമലിന്റെ നെറ്റ്‌ഇന്ത്യ കളക്ഷന്‍ 553.87 കോടിയായിരുന്നു. ഇനി സ്ട്രീ2വിന് മുന്നിലുള്ളത് ഷാരൂഖ് ഖാന്‍ പ്രധാനവേഷത്തിലെത്തിയ ജവാന്‍ മാത്രമാണ്.

vachakam
vachakam
vachakam

2023 സെപ്റ്റംബര്‍ ഏഴിന് പുറത്തിറങ്ങിയ ജവാന്‍ 640.25 കോടിയായിരുന്നു ഇന്ത്യയില്‍ നിന്ന് സ്വന്തമാക്കിയത്. നിലവില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ ഹിന്ദി ചിത്രം ജവാന്‍ ആണ്. ഈ റെക്കോര്‍ഡും സ്ട്രീ2 മറികടന്നേക്കുമെന്നാണ് നിലവിലുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ശ്രദ്ധ കപൂര്‍ നായികായി എത്തു സ്ട്രീ  2വിന്‍റെ ബജറ്റ് 50 കോടിയാണ്. ഈ ചിത്രത്തില്‍ വിക്കിയായി രാജ്‍കുമാര്‍ റാവുവും ജനയായി അഭിഷേക് ബാനര്‍ജിയും രുദ്രയായി പങ്കജ് ത്രിപഠിയും ബിട്ടുവായി അപര്‍ശക്തി ഖുറാനയും വിക്കിയുടെ അച്ഛനായി അതുല്‍ ശ്രീവാസ്‍തവയും എംഎല്‍എയായി മുഷ്‍താഖ് ഖാനും ചിട്ടിയായി ആര്യ സിംഗും നരേന്ദ്രയായി ആകാഷ് ദഭാഡെയും അഞ്ജു ഭാഭിയായി വിപാഷ അരവിന്ദും അഭിനയിച്ചു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam