'ധൂം 4' ല്‍ വില്ലനായി എത്തുക നടൻ സൂര്യയോ?

SEPTEMBER 18, 2024, 9:57 AM

ബോളിവുഡിലെ ഏറ്റവും പ്രശസ്തമായ ഫ്രാഞ്ചൈസികളിലൊന്നാണ് ധൂം. 2004 ലും 2013 ലും മൂന്ന് ചിത്രങ്ങളാണ് ഈ സിരീസിന്‍റെ ഭാഗമായി എത്തിയത്. മൂന്നും ഹിറ്റായിരുന്നു. നാലാം ഭാഗം ചിത്രീകരണം ആരംഭിക്കുന്നതിന് മുന്‍പുള്ള തയ്യാറെടുപ്പുകളിലാണിപ്പോൾ. ഇപ്പോഴിതാ ധൂം 4 നെക്കുറിച്ചുള്ള ഒരു റിപ്പോര്‍ട്ട് വലിയ ചര്‍ച്ചയാവുകയാണ്.

ചിത്രത്തിലെ പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന താരം ആരെന്ന റിപ്പോര്‍ട്ടുകളാണ് ഇത്. ജോണ്‍ അബ്രഹാം, ആമിര്‍ ഖാന്‍, ഹൃത്വിക് റോഷന്‍ തുടങ്ങിയവരായിരുന്നു ധൂം ഫ്രാഞ്ചൈസിയിലെ ആദ്യ മൂന്ന് ഭാഗങ്ങളില്‍ പ്രതിനായകന്മാരെങ്കില്‍ ഒരു തെന്നിന്ത്യന്‍ താരമായിരിക്കും നാലാം ഭാഗത്തില്‍ വില്ലന്‍ എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. 

തമിഴ് താരം സൂര്യയുടെ പേരാണ് ഈ റിപ്പോര്‍ട്ടുകളില്‍ പറയപ്പെട്ടത്. എന്നാല്‍ ഈ വിവരം ശരിയല്ലെന്ന് പിങ്ക് വില്ലയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. മറ്റ് പ്രോജക്റ്റുകളുടെ തിരക്കുകളിലാണ് നിലവില്‍ സൂര്യയെന്നും. ശിവ സംവിധാനം ചെയ്ത കങ്കുവയാണ് സൂര്യയുടെ അടുത്ത റിലീസ്. 

vachakam
vachakam
vachakam

കങ്കുവയ്ക്ക് ശേഷമുള്ള സൂര്യ ചിത്രം സംവിധാനം ചെയ്യുന്നത് കാര്‍‌ത്തിക് സുബ്ബരാജ് ആണ്. ഗ്യാങ്സ്റ്റര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍‌ പൂജ ഹെഗ്‍ഡെ ആണ് നായിക. ജയറാം, ജോജു ജോര്‍ജ്, കരുണാകരന്‍, നാസര്‍, സുജിത്ത് ശങ്കര്‍, തമിഴ്, പ്രേം കുമാര്‍, രാമചന്ദ്രന്‍ ദുരൈയ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.   കിംവദന്തികൾ പ്രകാരം, ആദിത്യ ചോരർജി, വിജയ് കൃഷ്ണ ആചാവർ, ശ്രീധർ രാഘവൻ എന്നിവരെല്ലാം ധൂമിന്റെ ആശയത്തെ സഹകരിക്കുന്നുവെന്ന് പറയപ്പെടുന്നു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam