പുസ്തകങ്ങളില്‍ നിന്നും പിറന്ന 10 ബോളിവുഡ് ചിത്രങ്ങൾ

SEPTEMBER 18, 2024, 11:19 AM

ഒരു സാങ്കൽപ്പിക ലോകത്തേക്ക് വായനക്കാരെ കൊണ്ടുപോകാൻ പുസ്തകങ്ങൾക്ക് കഴിവുണ്ട്. ത്രില്ലർ, കോമഡി, പ്രണയം, തുടങ്ങി നിരവധി വിഭാഗങ്ങളിൽ ഇന്ത്യൻ എഴുത്തുകാർ അമൂല്യങ്ങളായ  പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഇവയിൽ ചിലത് ബിഗ് സ്ക്രീനുകളിലേക്കും എത്തി വൻ ഹിറ്റായി. പുസ്തകങ്ങളെ അടിസ്ഥാനമാക്കിയുള്ള 10 ജനപ്രിയ ഇന്ത്യൻ സിനിമകളുടെ പട്ടിക നോക്കാം.

ഗൈഡ്

ടൂറിസ്റ്റ് ഗൈഡും ധനികനായ പുരാവസ്തു ഗവേഷകന്റെ  ഭാര്യയും തമ്മിലുള്ള പ്രണയകഥയെ ചുറ്റിപ്പറ്റിയാണ്. വിജയ് ആനന്ദ് സംവിധാനം ചെയ്ത ഈ സിനിമയിൽ  ദേവ് ആനന്ദ്, വഹീദ റഹ്മാൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആർ കെ നാരായണന്റെ 1958 ലെ നോവൽ അടിസ്ഥാനമാക്കിയാണ്  ചിത്രം.

vachakam
vachakam
vachakam

 3 ഇഡിയറ്റ്സ്

രാജ്കുമാർ ഹിറാനി സം‌വിധാനം ചെയ്ത് അഭിജാത് ജോഷി തിരക്കഥയെഴുതി വിധു വിനോദ് ചോപ്ര നിർമിച്ച് 2009-ൽ പുറത്തിറങ്ങിയ ഒരു ബോളിവുഡ് ചലച്ചിത്രമാണ് 3 ഇഡിയറ്റ്സ്. ആമിർ ഖാൻ, ആർ. മാധവൻ, ശർമാൻ ജോഷി, കരീന കപൂർ, ഓമി വൈദ്യ, പരീക്ഷിത്ത് സാഹ്നി, ബൊമൻ ഇറാനി എന്നിവരാണീ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഈ ചിത്രം ചേതൻ ഭഗത് എഴുതിയ ഫൈവ് പോയന്റ് സം വൺ എന്ന നോവലിന്റെ കഥാംശം ഉൾക്കൊണ്ടു കൊണ്ടാണു നിർമ്മിച്ചിരിക്കുന്നത്. 3 ഇഡിയറ്റ്സ് എക്കാലവും ഏറ്റവും കൂടുതൽ പണം വാരിക്കൂട്ടിയ ബോളിവുഡ് ചലച്ചിത്രമാണ്‌.

കൈ പിഒ ചെ

vachakam
vachakam
vachakam

അഭിഷേക് കപൂർ സംവിധാനം ചെയ്ത് യുടിവി മോഷൻ പിക്‌ചേഴ്‌സിന് കീഴിൽ റോണി സ്‌ക്രൂവാലയും സിദ്ധാർത്ഥ് റോയ് കപൂറും ചേർന്ന്നിർമ്മിച്ച ചിത്രമാണ് കൈ പിഒ ചെ.  2013 ഇറങ്ങിയ ഈ ചിത്രം  സ്‌പോർട്‌സ് ഡ്രാമയാണ് . ചേതൻ ഭഗത്തിൻ്റെ 2008-ലെ നോവലായ ദി 3 മിസ്റ്റേക്‌സ് ഓഫ് മൈ ലൈഫിൽ നിന്ന് കഥ സ്വീകരിച്ചത്.

ബാജിറാവു മസ്താനി

സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്‌ത2015 ലെ ഇന്ത്യൻ ഹിന്ദി ഭാഷയിലെ ഇതിഹാസ ചരിത്ര പ്രണയ ചിത്രമാണ് ബാജിറാവു മസ്താനി . ചിത്രത്തിൽ രൺവീർ സിംഗ് , ദീപിക പദുക്കോൺ , പ്രിയങ്ക ചോപ്ര എന്നിവർക്കൊപ്പം തൻവി ആസ്മി , വൈഭവ് തത്വവാദി , മിലിന്ദ് സോമൻ , മഹേഷ് മഞ്ജരേക്കർ , ആദിത്യ പഞ്ചോളി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. നാഗനാഥ് എസ്. ഇനാംദാറിൻ്റെ മറാത്തി നോവലായ റൗവിനെ അടിസ്ഥാനമാക്കി ,മറാത്ത പേഷ്വാ ബാജിറാവു ഒന്നാമൻ്റെയും (1700-1740) അദ്ദേഹത്തിൻ്റെ രണ്ടാം ഭാര്യ മസ്താനിയുടെയും കഥയാണ് ചിത്രം പറയുന്നത്.

vachakam
vachakam
vachakam

ടു സ്റ്റേറ്റ്സ്

അഭിഷേക് വർമ്മൻ സംവിധാനം ചെയ്ത ചിത്രത്തിൽ അർജുൻ കപൂറും ആലിയ ഭട്ടുമായിരുന്നു പ്രധാന വേഷത്തിലെത്തിയത്. ടു സ്റ്റേറ്റ്സ് എന്ന പേരിൽ 2009 ൽ ചേതൻ ഭ​ഗത് എഴുതിയ നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ചെയ്തിരിക്കുന്നത്. ആദ്യ ദിനം തന്നെ ബോക്സോഫീസിൽ മികച്ച കളക്ഷൻ നേടാൻ ചിത്രത്തിനായി.

ഓംകാര

വിശാൽ ഭരദ്വാജ് സംവിധാനം ചെയ്ത് 2006 ൽ പുറത്തുവന്ന ചിത്രമാണ് ഓംകാര. ഷേക്സ്പിയറിന്റെ 'ഒഥല്ലോ'യെ അടിസ്ഥാനമാക്കിയാണ് ഓംകാര പുറത്തുവന്നത്. ബോക്സോഫീസിൽ പരാജയപ്പെട്ടെങ്കിലും ചിത്രം നിരൂപക പ്രശംസ നേടിയിരുന്നു. അജയ് ദേവ്​ഗൺ, കരീന കപൂർ, സെയ്ഫ് അലി ഖാൻ, വിവേക് ഒബ്റോയ്, ബിപാഷ ബസു തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്.

ദേവദാസ്

ഷാരൂഖ് ഖാൻ, ഐശ്വര്യ റായ്, മാധുരി ദീക്ഷിത് എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് 2002 ൽ പുറത്തിറങ്ങിയ ദേവദാസ്. സഞ്ജയ് ലീല ബൻസാലിയായിരുന്നു ചിത്രം സംവിധാനം ചെയ്തത്. 1917 ൽ പ്രസിദ്ധീകരിച്ച ശരത് ചന്ദ്ര ചതോപാധ്യായയുടെ 'ദേവദാസ്' എന്ന ബം​ഗാളി നോവലിനെ ആസ്പദമാക്കിയായിരുന്നു ചിത്രം ഒരുക്കിയത്. ഈ നോവൽ രണ്ടാമത്തെ പ്രാവശ്യം വായിച്ചപ്പോഴാണ് ഇത് സിനിമയാക്കിയാലോ എന്ന് സഞ്ജയ് ലീല ബൻസാലിക്ക് തോന്നുന്നത്. ദേവദാസ് മുഖർജി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ഷാരൂഖ് എത്തിയത്.

ഹാൾഫ് ഗേൾ ഫ്രണ്ട് 

മോഹിത് സൂരി സംവിധാനം ചെയ്ത, മൂവി അർജുൻ കപൂർ, ശ്ർദ്ദ കപൂർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചേതൻ ഭഗത് എഴുതിയ 'ഹാൾഫ് ഗേൾ ഫ്രണ്ട് എന്ന  നോവലാണ്  സിനിമയാക്കിയത്.

ലൂട്ടേര

 'ലൂട്ടേര'  ഒരു പുരാവസ്തു ഗവേഷകനുമായി പ്രണയത്തിലായ ഒരു പ്രഭുവിന്റെ മകളുടെ കഥപറയുന്നു. രൺവീർ സിംഗ്, സോനാക്ഷി സിൻഹ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹെൻറിയുടെ 1907 ചെറുകഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം.

ദി വൈറ്റ് ടൈഗർ 

ദി വൈറ്റ് ടൈഗർ  ഒരു സമ്പന്ന കുടുംബത്തിന്റെ ഡ്രൈവറായ ബാൽറാമിനെ ചുറ്റിപ്പറ്റിയാണ്. രാമിൻ ബഹ്റാനി സംവിധാനം ചെയ്ത ചിത്രത്തിൽ  ആദർശ്, പ്രിയങ്ക ചോപ്ര, രാജ്കുമാർ റാവു എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്. അരവിന്ദ് അഡിഗയുടെ 2008 ലെ നോവലിന്റെ അടിസ്ഥാനമാക്കിയാണ് ചിത്രം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam