ആര്യന്റെ സംവിധാനത്തിൽ  'ഖാന്മാർ' വീണ്ടും ഒന്നിക്കുന്നു

SEPTEMBER 18, 2024, 10:02 AM

പത്താൻ, ടൈഗർ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഷാറൂഖ് ഖാനും സല്‍മാൻ ഖാനും വീണ്ടും ഒന്നിക്കുന്നായി റിപ്പോർട്ട്. കിങ് ഖാന്റെ മകൻ ആര്യൻ ആദ്യമായി സംവിധാനം ചെയ്യുന്ന സ്റ്റാർഡം എന്ന വെബ് സീരീസിലാണ് ഖാന്മാർ വീണ്ടും ഒന്നിക്കുന്നതെന്നാണ് വിവരം.

ഇതിനായി ആര്യൻ സല്‍മാനെ സമീപിച്ചിട്ടുണ്ടത്രേ. ഇരുവരും തമ്മില്‍ ചർച്ചകള്‍ നടന്നതായാണ് വിവരം.ആര്യന്റെ വെബ് സീരീസില്‍ അതിഥി വേഷത്തിലാകും സല്‍മാൻ എത്തുക. ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന വെബ് സീരീസാണ് സ്റ്റാർഡം.

ബോബി ഡിയോള്‍ ഒരു പ്രധാനകഥാപാത്രത്തെ അവതരപ്പിക്കുന്നുണ്ട്. ഷാറൂഖ് ഖാനും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നേരത്തെ ആര്യൻ സംവിധാനം ചെയ്ത പരസ്യ ചിത്രത്തില്‍ ഷാറൂഖ് അഭിനയിച്ചിരുന്നു.

vachakam
vachakam
vachakam

ഷാറൂഖ് ഖാനും കുടുംബവുമായി വളരെ അടുത്ത ബന്ധമാണ് സല്‍മാനുള്ളത്. നിലവില്‍ തങ്ങളുടെതായ സിനിമ തിരക്കിലാണ് ഷാറൂഖും സല്‍മാനും. സാജിദ് നദിയാദ്‌വാലയുടെ ആക്ഷൻ-ത്രില്ലർ സിക്കന്ദറിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്.

എ ആർ മുരുഗദോസ് സംവിധാനം ചെയ്ത ചിത്രത്തില്‍ സുനില്‍ ഷെട്ടി, രശ്മിക മന്ദാന,സത്യരാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam