അദ്നാൻ സമിയുടെ തിരിച്ചുവരവിന് തടയിട്ട് രാജ്കുംമാർ റാവു 

SEPTEMBER 18, 2024, 10:33 AM

ഗ്ലാമർ, ബോക്സ് ഓഫീസ്, നെപ്പോട്ടിസം അങ്ങനെ പല കൗതുകങ്ങളും ഇഴ ചേർന്നതാണ് ബോളിവുഡ്. ഈഗോയ്ക്കും, ആശയസംഘട്ടങ്ങൾക്ക് പോലും പേരുകേട്ടതാണ് ഈ മേഖല. അതിനൊരു ഉദാഹരണമാണ്  നടൻ രാജ്കുമാർ റാവു 'സ്ട്രീ 2' എന്ന സിനിമയിൽ നിന്ന്  ഗായകൻ അദ്നാൻ സമിയുടെ ശബ്ദം നിരസിച്ചുവെന്ന റിപോർട്ടുകൾ.  

ഗായകനും  നടനും തമ്മിൽ നടന്ന വിയോജിപ്പ് മൂലമാണിത്. രാജ്കുമാറിന്റെ വീഡിയോ സോങിനായി അദ്നാൻ സമിയെ ആണ് ആദ്യം സമീപിച്ചത്. എന്നാൽ അദ്ദേഹത്തിന്റെ വോക്കൽ എക്സ്പ്രെഷനും രാജ്കുമാറിന്റെ ലിപ് സിങ്കും  തമ്മിൽ പൊരുത്തക്കേടുകൾ ഉണ്ടായതിനെ തുടർന്ന് ഗായകനെ  മാറ്റാൻ നടൻ നിര്ബന്ധിക്കുകയായിരുന്നു.

ഒമ്പത് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അണിയറപ്രവർത്തകർ  റൊമാന്റിക് ഗാനത്തിന് ശബ്ദം നൽകണമെന്നാവശ്യപ്പെട്ട്  അദ്നാൻ സമിയെ സമീപിച്ചത്. എന്നാൽ  അതിന് മുന്നേ  പാട്ടിന്റെ വിഷ്വലുകൾ ചിത്രീകരിച്ചിരുന്നു. 

vachakam
vachakam
vachakam

പാട്ട് റിലീസ് ആയതിന് പിന്നാലെയാണ് ഗായകനെ  മാറ്റണമെന്ന് രാജ്കുമാർ ആവശ്യപ്പെട്ടത്. അപ്പോഴേക്കും, ആദ്ന്നൻ സമിയുടെ തിരിച്ചുവരവ് ആവേശത്തോടെയാണ് മാധ്യമങ്ങൾ സ്വീകരിച്ചത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam