ദുല്‍ഖർ സല്‍മാൻ നിർമിക്കുന്ന പുതിയ ചിത്രത്തില്‍ നസ്‍ലിൻ നായകനാകുന്നു. കല്യാണി പ്രിയദർശനാണ് നായിക. ദുല്‍ഖർ സല്‍മാന്‍റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് നിർമിക്കുന്ന ഏഴാമത്തെ ചിത്രമാണിത്.രചനയും സംവിധാനവും നിർവഹിക്കുന്നത് അരുണ്‍ ഡൊമിനിക്.
എല്ലാ പുതിയ തുടക്കവും പോലെ ഈ ചിത്രവും വളരെ സ്പെഷല്‍ ആണെന്നും ചെറിയൊരു ഇടവേളയ്ക്കു ശേഷം ആവേശകരമായ ഒരു ചിത്രത്തിന്‍റെ നിർമാണമാണ് തങ്ങള്‍ ആരംഭിച്ചിരിക്കുന്നതെന്നും ദുല്‍ഖർ സല്‍മാൻ തന്‍റെ കുറിച്ചു.
ഛായാഗ്രഹണം നിമിഷ് രവി, എഡിറ്റർ ചമൻ ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് ജോം വർഗീസ്, ബിബിൻ പെരുമ്ബള്ളി, അഡീഷനല്‍ സ്ക്രീൻപ്ലേ ശാന്തി ബാലചന്ദ്രൻ.
പ്രൊഡക്ഷൻ ഡിസൈനർ ബംഗ്ലാൻ, കലാസംവിധായകൻ ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് റൊണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ മെല്‍വി ജെ., അർച്ചന റാവു, സ്റ്റില്‍സ് രോഹിത് കെ. സുരേഷ്, അമല്‍ കെ സദർ, ആക്ഷൻ കൊറിയോഗ്രാഫർ യാനിക്ക് ബെൻ, പ്രൊഡക്ഷൻ കണ്‍ട്രോളർ റിനി ദിവാകർ, വിനോഷ് കൈമള്‍, ചീഫ് അസോ. സുജിത്ത് സുരേഷ്, പിആർഒ ശബരി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്