കുഞ്ചാക്കോ ബോബൻ- അമല്‍ നീരദ് കൂട്ടുകെട്ടിൽ ആദ്യചിത്രം;  ബോഗയ്ന്‍വില്ലയുടെ പുതിയ പോസ്റ്റര്‍

SEPTEMBER 19, 2024, 2:18 PM

അമല്‍ നീരദ് ചിത്രം ബോഗയ്ന്‍വില്ലയുടെ പുതിയ പോസ്റ്റര്‍ പുറത്തിറക്കി അണിയറ പ്രവര്‍ത്തകര്‍. ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, ജ്യോതിര്‍മയി എന്നിവരാണ് പുതിയ പോസ്റ്ററില്‍ ഉള്ളത്. ട്രിയോ എന്ന തലക്കെട്ടോടെയാണ് പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്. 

ഇതിന് മുമ്പ് ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചുകൊണ്ട് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളുടെ പോസ്റ്റര്‍ റിലീസ് ചെയ്തിരുന്നു. ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, ജ്യോതിര്‍മയി ശ്രിന്ദ, വീണ നന്ദകുമാര്‍, ഷറഫുദ്ദീന്‍ എന്നിവരുടെ പോസ്റ്ററാണ് പങ്കുവെച്ചത്. കുഞ്ചാക്കോ ബോബനും അമല്‍ നീരദും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ബോഗയ്ന്‍വില്ല.

നേരത്തെ വന്ന പോസ്റ്ററുകളില്‍ നിന്ന് ചിത്രം ഒരു ആക്ഷന്‍ ത്രില്ലറായിരിക്കുമെന്ന സൂചനയാണ് ലഭിച്ചത്.ക്രൈം ത്രില്ലര്‍ നോവലുകളിലൂടെ ശ്രദ്ധേയനായ ലാജോ ജോസും അമല്‍ നീരദും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

vachakam
vachakam
vachakam

ആനന്ദ് സി ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. സുഷിന്‍ ശ്യാമാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. വിവേക് ഹര്‍ഷന്‍ എഡിറ്റിംഗ് നിര്‍വഹിക്കും. ജ്യോതിര്‍മയിയും കുഞ്ചാക്കോ ബോബനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam