പുതിയ സംഘടനയെ സ്വാഗതം ചെയ്യുന്നു, മികച്ചതാണെങ്കില്‍ അതിന്‍റെ ഭാഗമാകും: ടൊവീനോ തോമസ്

SEPTEMBER 17, 2024, 9:34 AM

കൊച്ചി: പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് അസോസിയേഷൻ എന്ന പേരില്‍ പുതുതായി വരുന്ന സംഘടന മികച്ചതാണെങ്കില്‍ അതിന്‍റെ ഭാഗമാകുമെന്ന് നടൻ ടൊവീനോ തോമസ്.

പുതിയ സംഘടനയെ സ്വാഗതം ചെയ്യുന്നുവെന്നും താരം പറഞ്ഞു.നിലവില്‍ നടക്കുന്ന ചർച്ചകളുടെ ഭാഗമല്ലെന്നും പുരോഗമനപരമായി എന്ത് കാര്യം നടക്കുന്നു എങ്കിലും അത് നല്ലതാണ്. നിലവില്‍ അമ്മ സംഘടനയുടെ ഭാഗമാണ്. പ്രോഗ്രസീവായ ഏത് കാര്യം സംഭവിക്കുമ്ബോഴും അതിന്‍റെ ഭാഗമാവുമെന്നും ടൊവീനോ കൂട്ടിച്ചേർത്തു.

മലയാള സിനിമാ വ്യവസായത്തെ നവീകരിക്കുക, പുതിയ സിനിമാ സംസ്‌കാരം രൂപീകരിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സംഘടനയ്ക്ക് രൂപം നല്‍കുന്നത്.

vachakam
vachakam
vachakam

സമത്വം, സഹകരണം, സാമൂഹികനീതി എന്നീ മൂല്യങ്ങളില്‍ ഊന്നിക്കൊണ്ടായിരിക്കും സംഘടന പ്രവര്‍ത്തിക്കുകയെന്നും തൊഴിലാളികളുടെയും നിര്‍മാതാക്കളുടെയും അവകാശങ്ങള്‍ ഉറപ്പാക്കുമെന്നും സംഘടനയുടെ ഭാരവാഹികള്‍ പറഞ്ഞിരുന്നു.

ആഷിഖ് അബു, അഞ്ജലി മേനോന്‍, ലിജോ ജോസ് പെല്ലിശേരി, രാജീവ് രവി, റിമ കല്ലിങ്കല്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പുതിയ സംഘടനയായ പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് അസോസിയേഷൻ വരിക.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam