ഹാരി പോട്ടർ സീരീസിൻ്റെ പുതിയ പതിപ്പിനായി ജെ കെ റൗളിംഗ് ഓപ്പൺ കാസ്റ്റിംഗ് കോൾ പ്രഖ്യാപിച്ചു. ഹാരി പോട്ടർ, ഹെർമിയോൺ ഗ്രാൻജർ, റോൺ വീസ്ലി എന്നിവരുടെ അടുത്ത തലമുറയെയാണ് പ്രൊഡക്ഷൻ ഹൗസ് തിരയുന്നത്.
യുകെയിൽ നിന്നും അയർലൻഡിൽ നിന്നും ഒൻപതിനും പതിനൊന്നിനും ഇടയിൽ പ്രായമുള്ള കുട്ടികളെയാണ് ഓപ്പൺ കാസ്റ്റിംഗ് കോൾ തേടുന്നത്.
ഹാരി പോട്ടറിൻ്റെ വരാനിരിക്കുന്ന HBO ഒറിജിനൽ സീരീസ് അഡാപ്റ്റേഷനിൽ താൻ കുട്ടികളെ തിരയുകയാണെന്ന് നോവലിൻ്റെ രചയിതാവ് ജെ കെ റൗളിംഗ് എക്‌സിലെ തൻ്റെ ഔദ്യോഗിക പേജിലൂടെ വെളിപ്പെടുത്തി.
കഥാപാത്രത്തിന് നിർണായകമായ ഒരു പ്രത്യേക സ്വഭാവം ആവശ്യമല്ലാത്തപക്ഷം അഭിനേതാക്കളുടെ പശ്ചാത്തലം, വംശം, ലിംഗ വ്യക്തിത്വം, വൈകല്യം, ലൈംഗിക ആഭിമുഖ്യം എന്നിവ പോലുള്ള വ്യക്തിഗത സവിശേഷതകളൊന്നും തന്നെ പരിമിതികളായി കാണേണ്ടതില്ലെന്ന് കുറിപ്പില്‍ പറയുന്നു.
ഹാരിപ്പോട്ടർ കഥകള്‍ ആസ്വദിക്കുന്ന, അവിശ്വസനീയമാംവിധം കഴിവുള്ള കുട്ടികളെ നിങ്ങള്‍ കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നു എന്നാണ് പോസ്റ്റിന് താഴെ ആരാധകരുടെ പ്രതികരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്