ദളപതി വിജയിയുടെ പുതിയ ചിത്രം പ്രഖ്യാപിച്ച് കെവിഎൻ പ്രൊഡക്ഷൻസ്. ദളപതി 69 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം 2025 ഒക്ടോബറില്‍ തിയേറ്ററുകളിലെത്തുമെന്നാണ് പ്രഖ്യാപനം.
ജനാധിപത്യത്തിന്റെ ദീപവാഹകൻ എന്ന ടാഗ്‌ലൈനാണ് പോസ്റ്ററില്‍ നല്‍കിയിരിക്കുന്നത്.എച്ച് വിനോദാണ് സംവിധാനം നിർവഹിക്കുന്നത്. അനിരുദ്ധാണ് സംഗീതസംവിധായകൻ.
ഇന്നലെയായിരുന്നു കെവിഎൻ പ്രൊഡക്ഷൻസ് ദളപതി 69 പ്രഖ്യാപന വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. അവസാനമായി ഒരിക്കല്‍ക്കൂടി എന്ന ടാഗോടുകൂടിയുള്ള വൈകാരിക വീഡിയോയായിലൂടെയായിരുന്നു പ്രഖ്യാപനം വന്നത്.
വിജയ് സിനിമജീവിതം അവസാനിപ്പിക്കുന്നതിനോടുള്ള ആരാധകരുടേയും സിനിമ മേഖലയില്‍ ജോലി ചെയ്യുന്നവരുടേയും അഭിപ്രായങ്ങള്‍ ഉള്‍പ്പെടുത്തിയായിരുന്നു വീഡിയോ. അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ഇതിനോടകം തന്നെ വൈറലാണ്. യൂട്യൂബില്‍ മാത്രം 16 ലക്ഷം കാഴ്ചക്കാരാണ് വീഡിയോയ്ക്ക് ലഭിച്ചത്.
വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ടൈമാണ് (ഗോട്ട്) ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ വിജയ് ചിത്രം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്