അനുഷ്‌ക ഷെട്ടി മലയാളത്തിലേക്ക്; സുരേഷ്‌ഗോപിയുടെ നായികയായി 

SEPTEMBER 17, 2024, 9:15 AM

സുരേഷ് ഗോപിയുടേതായി പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് ഒറ്റക്കൊമ്പൻ. ഓണം കഴിഞ്ഞ് ചിത്രീകരണം തടങ്ങാനുള്ള പ്ലാനിലാണുള്ളതെന്നും പാർട്ടിയുടെ അനുമതി ഉടൻ കിട്ടുമെന്നും സുരേഷ് ഗോപി നേരത്തെ അറിയിച്ചിരുന്നു.

എന്നാല്‍ ഇപ്പോഴിതാ പുറത്ത് വരുന്ന വിവരം അനുസരിച്ച്‌ സുരേഷ് ഗോപിയുടെ നായികയായി തെന്നിന്ത്യൻ താരസുന്ദരിയായ അനുഷ്ക ഷെട്ടി എത്തുമെന്നാണ് വിവരം.

എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഒന്നും ഉണ്ടായിട്ടില്ല. ജയസൂര്യ നായകനായെത്തുന്ന കത്തനാർ എന്ന ചിത്രത്തില്‍ അനുഷ്ക പ്രധാനവേഷം ചെയ്യുന്നുണ്ട്. അതിനാല്‍ തന്നെ ഔദ്യോഗിക അറിയിപ്പിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.

vachakam
vachakam
vachakam

കേന്ദ്രമന്ത്രിയായ ശേഷം സുരേഷ് ഗോപി ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് ഇത്. മാത്യു തോമസ് ആണ് ചിത്രത്തിന്റെ സംവിധാനം. 2020 ല്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രം പലകാരണങ്ങളാല്‍ മുടങ്ങിപ്പോയിരുന്നു. സുരേഷ് ഗോപിയുടെ 250ാമത് ചിത്രമാണിത്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam