''ഡി 52 " ധനുഷിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു  

SEPTEMBER 18, 2024, 9:40 AM

നടൻ സംവിധായകന്‍ എന്നീ  നിലയിൽ  ആരാധക ശ്രദ്ധയാകര്‍ഷിച്ച നടനാണ് ധനുഷ്. രായന്‍റെ വമ്പന്‍ വിജയത്തിന് ശേഷം പുതിയ ചിത്രത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഡൗൻ എന്ന പുതിയ പ്രൊഡക്ഷൻ  ഹൗസുമായാണ് ധനുഷ് കൈകോർത്തിരിക്കുന്നത്. 

ഞങ്ങളുടെ പുതിയ ചിത്രം "ഡി 52 "ഞങ്ങൾ അഭിമാനത്തോടെ പ്രഖ്യാപിച്ചു. ആവേശകരമായ ഈ യാത്രയിൽ ധനുഷുമായി സഹകരിക്കാനുള്ള ഈ അത്ഭുതകരമായ അവസരം നൽകിയതിന് ഞങ്ങൾ ആത്മാർത്ഥമായി നന്ദി പറയുന്നു. - നിർമ്മാതാവ്. ആകാശ് ബാസ്കരൻ എക്‌സിൽ കുറിച്ചു. സംവിധായകൻ ഉൾപ്പെടെ സിനിമയുടെ അഭിനേതാക്കളുടെയും ക്രൂവിന്റെയും വിശദാംശങ്ങൾ പ്രഖ്യാപിച്ചിട്ടില്ല. 

അതേസമയം ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം  ധനുഷ് വീണ്ടും സംവിധാനത്തിലേക്ക് കടക്കുകയാണ്. നടന്‍ അരുണ്‍ വിജയ്‌യായിരിക്കും ധനുഷിന്‍റെ പുതിയ ചിത്രത്തില്‍ നായകനായെത്തുക. 'രായന്‍' ആയിരുന്നു ചെയ്‌ത രണ്ടാമത്തെ ചിത്രം. ധനുഷിനൊപ്പം കാളിദാസ് ജയറാം, അപര്‍ണ ബാലമുരളി, സന്ദീപ് കിഷന്‍, എസ് ജെ സൂര്യ, സെല്‍വരാഘവന്‍, ദുഷാര വിജയന്‍ എന്നിവരായിരുന്നു മറ്റ് താരങ്ങള്‍.

vachakam
vachakam
vachakam

എന്നാല്‍ രായന്‍ റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ മൂന്നാമത്തെ ചിത്രത്തിന്‍റെ ജോലികള്‍ ധനുഷ് ആരംഭിച്ചിരുന്നു. 'നിലവുക്ക് എന്‍മേല്‍ എന്നടീ കോപം' എന്ന് പേരിട്ടിരിക്കുന്ന ചിത്രം റൊമാന്‍റിക് കോമഡിയായാണ് ഒരുക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam