മമ്മൂട്ടിയും ഒപ്പം കുഞ്ചാക്കോ ബോബനും ഫഹദും; വമ്പൻ ചിത്രം വരുന്നു 

SEPTEMBER 18, 2024, 9:27 AM

മമ്മൂട്ടി, കുഞ്ചാക്കോ ബോബൻ, ഹഫദ് ഫാസില്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ഡിസംബറില്‍ ആരംഭിക്കും.

ശ്രീലങ്കയില്‍ ചിത്രീകരണത്തിന് അനുമതി ലഭിക്കുന്നതിന്റെ നടപടികള്‍ തുടങ്ങി. സുരേഷ് ഗോപിയും ചിത്രത്തിന്റെ ഭാഗമായേക്കും. അതിഥി വേഷത്തിലായിരിക്കും സുരേഷ് ഗോപി എത്തുക.

ആന്റോ ജോസഫ് ഫിലിം കമ്ബനിയുടെ ബാനറിലാണ് നിർമ്മാണം.  നവാഗതനായ ജിതിൻ എ. ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ഈ മാസം 22ന് നാഗർകോവിലില്‍ ആരംഭിക്കാനാണ് തീരുമാനം. മൂന്നുദിവസം വൈകി ചിത്രീകരണം ആരംഭിക്കാനും സാദ്ധ്യതയുണ്ട്. മമ്മൂട്ടി മടങ്ങിയെത്തിയ ശേഷമേ ചിത്രീകരണം ആരംഭിക്കൂ.

vachakam
vachakam
vachakam

ദുല്‍ഖർ സല്‍മാൻ നായകനായ കുറുപ്പിന്റെ കഥാകൃത്തായ ജിതിന്റെ ആദ്യ ചിത്രം ക്രൈം ത്രില്ലർ ഗണത്തില്‍പ്പെടുന്നതായിരിക്കും. മമ്മൂട്ടി കമ്ബനിയുടെ ബാനറില്‍ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ്. ജോമോൻ ടി. ജോണ്‍ ഛായാഗ്രഹണം നിർവഹിക്കുന്നു സുഷിൻ ശ്യാമാണ് സംഗീത സംവിധാനം.

ഭീഷ്മപർവം കണ്ണൂർ സ്ക്വാഡ് എന്നീ ചിത്രങ്ങള്‍ക്കുശേഷം സുഷിൻ ശ്യാം വീണ്ടും മമ്മൂട്ടി ചിത്രത്തിന്റെ ഭാഗമാകുന്നു എന്ന പ്രത്യേകതയുണ്ട്. താരനിർണയം അവസാന ഘട്ടത്തിലാണ്. ജിതിൻ കെ. ജോസിന്റെ ചിത്രത്തിനുശേഷം മഹേഷ് നാരായണന്റെ ചിത്രത്തില്‍ മമ്മൂട്ടി ജോയിൻ ചെയ്യും.

അടുത്തവർഷം അവസാനത്തേക്ക് മഹേഷ് നാരായണൻ ചിത്രത്തിന്റെ ചിത്രീകരണം നീണ്ടുപോയതായിരുന്നു. എന്നാല്‍ പിന്നീട് ഇതിന് മാറ്റം വരികയാണ് ഉണ്ടായത്. മമ്മൂട്ടിയും സുരേഷ് ഗോപിയും ഇതാദ്യമായാണ് മമ്മൂട്ടി ചിത്രത്തിന്റെ ഭാഗമാവുന്നത്. മഹേഷ് നാരായണൻ ചിത്രത്തിന് വിദേശത്തും ചിത്രീകരണമുണ്ട്.

vachakam
vachakam
vachakam

90 ദിവസം നീണ്ട ചിത്രീകരണമാണ് പ്ളാൻ ചെയ്യുന്നത്. മഹേഷ് നാരായണൻ ചിത്രത്തിനുശേഷം അമല്‍ നീരദ് ചിത്രമാണ് മമ്മൂട്ടിയെ കാത്തിരിക്കുന്നത്. പുതുവർഷത്തില്‍ മമ്മൂട്ടി ആദ്യം അഭിനയിക്കുന്നത് അമല്‍നീരദ് ചിത്രത്തിലായിരിക്കും. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam