സുരാജും വിനായകനും ആദ്യമായി ഒന്നിച്ച്; തെക്ക് വടക്കിന്റെ റിലീസ് പ്രഖ്യാപിച്ചു

SEPTEMBER 20, 2024, 2:13 PM

വിനായകനെയും സുരാജ് വെഞ്ഞാറമ്മൂടിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രേം ശങ്കര്‍ സംവിധാനം ചെയ്യുന്ന തെക്ക് വടക്കിന്റെ റിലീസ് പ്രഖ്യാപിച്ചു. 

ചിത്രം ഒക്ടോബര്‍ 4ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ എത്തും. വിനായകനും സുരാജിനും ഒപ്പം എട്ട് സോഷ്യല്‍ മീഡിയ താരങ്ങളും ചിത്രത്തിലുണ്ട്. 

ഷമീര്‍ ഖാന്‍, മെല്‍വിന്‍ ജി ബാബു, വരുണ്‍ ധാര, സ്‌നേഹ വിജീഷ്, ശീതള്‍ ജോസഫ്, വിനീത് വിശ്വം, മെറിന്‍ ജോസ്, അനിഷ്മ അനില്‍കുമാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

vachakam
vachakam
vachakam

അന്‍ജന ടോക്കീസ്- വാര്‍സ് സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ അന്‍ജന ഫിലിപ്പാണ് ചിത്രം നിര്‍മിക്കുന്നത്. കോട്ടയം രമേഷ്, നന്ദിനി, മഞ്ജുശ്രീ, ബാലന്‍ പാലക്കല്‍, ജെയിംസ് പാറക്കല്‍, മനോജ് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

സുരാജും വിനായകനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. എസ് ഹരീഷാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam