സ്‌ക്വിഡ് ഗെയിം 2; ടീസര്‍ പങ്കുവെച്ച് നെറ്റ്ഫ്‌ലിക്‌സ്

SEPTEMBER 20, 2024, 2:11 PM

സ്‌ക്വിഡ് ഗെയിം സീസണ്‍ 2ന്റെ പുതിയ ടീസര്‍ പങ്കുവെച്ച് നെറ്റ്ഫ്ലിക്സ്. രണ്ടാം സീസണില്‍ ലീ അവതരിപ്പിച്ച നായക കഥാപാത്രമായ സുങ് ഗി ഹണിലൂടെയാണ് കഥ തുടരുന്നത്. ടീസറിലുള്ളതും ലീ ചെയ്യുന്ന കഥാപാത്രമായ സുങ് ഗി ഹണ്‍ ആണ്.

അതേസമയം സീരീസിന്റെ രണ്ടാം ഭാഗത്തിന്റെ റിലീസ് തിയതി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ വര്‍ഷം ഡിസംബര്‍ 26നാണ് സീരീസ് നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിംഗ് ആരംഭിക്കുക.

2021ലാണ് സീരീസിന്റെ ആദ്യ ഭാഗം റിലീസ് ചെയ്തത്. മൂന്ന് വര്‍ഷത്തിന് ശേഷമാണ് സീരീസിന്റെ രണ്ടാം ഭാഗം റിലീസിന് എത്തുന്നത്.സീസണ്‍ 3യോടു കൂടി സീരീസ് അവസാനിക്കുമെന്ന് നേരത്തെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.

vachakam
vachakam
vachakam

2025ലാണ് സീരീസിന്റെ സീസണ്‍ 3 പ്രേക്ഷകരിലേക്ക് എത്തുക. ആദ്യ സീസണ്‍ ആഗോള തലത്തില്‍ വലിയ രീതിയില്‍ ശ്രദ്ധ നേടിയിരുന്നു. സീരീസിന്റെ സംവിധായകന്‍ ഹ്വാങ് ഡോങ് ഹ്യൂക്കിനും നടന്‍ ലീ ജംഗ് ജെയ്ക്കിനും എമ്മി പുരസ്‌കാരം ലഭിച്ചിരുന്നു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam