ശശി തരൂര്‍ വിദേശകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ

SEPTEMBER 20, 2024, 8:31 AM

ന്യൂഡല്‍ഹി: തിരുവനന്തപുരം എം.പിയും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ ശശി തരൂരിനെ വിദേശകാര്യ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷനായി നിർദ്ദേശിച്ച്‌ സ്‌പീക്കർ ഓം ബിർളയ്‌ക്ക് പാർട്ടി കത്ത് നല്‍കി.

ശശി തരൂർ രണ്ടാം തവണയാണ് വിദേശകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയെ നയിക്കുന്നത്. 2014-2019 കാലത്തും ഇതേ കമ്മിറ്റിയില്‍ അദ്ധ്യക്ഷനായിരുന്നു.

കഴിഞ്ഞ ലോക്‌സഭയില്‍ കെമിക്കല്‍സ് ആൻഡ് ഫെർട്ടിലൈസർ കമ്മിറ്റി അദ്ധ്യക്ഷ സ്ഥാനം വഹിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

കേന്ദ്ര മന്ത്രാലയങ്ങളുമായി ഇടപെടുകയും പാർലമെന്റില്‍ അവതരിപ്പിച്ച ബഡ്‌ജറ്റ് വിഹിതങ്ങളും ബില്ലുകളും സൂക്ഷ്മമായി പരിശോധിക്കുകയുമാണ് കമ്മിറ്റികളുടെ പ്രധാന ചുമതല.

കോണ്‍ഗ്രസിന് അനുവദിച്ച വിദ്യാഭ്യാസ കമ്മിറ്റിയില്‍ മുതിർന്ന നേതാവ് ദിഗ്‌വിജയ സിംഗ്, കാർഷിക പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയില്‍ പഞ്ചാബ് മുൻ മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി, ഗ്രാമവികസനത്തിനുള്ള കമ്മിറ്റിയില്‍ കോരാപുട്ട് എം.പി സപ്തഗിരി ഉലക എന്നിവർ അദ്ധ്യക്ഷൻമാരാകും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam