ഷവർമ കഴിച്ചതിനെ തുടർന്നു ഭക്ഷ്യവിഷബാധ: അധ്യാപിക മരണത്തിന് കീഴടങ്ങി

SEPTEMBER 20, 2024, 7:57 AM

ചെന്നൈ:  ഷവർമ കഴിച്ചതിനെ തുടർന്നു ഭക്ഷ്യവിഷബാധയേറ്റ യുവതി മരിച്ചു. വാനഗരത്തിനടുത്തുള്ള നൂമ്പലിലെ റസ്റ്ററന്റിൽനിന്നാണ് യുവതി ഷവർമ്മ കഴിച്ചത്.

മരണകാരണം വ്യക്തമാകാൻ പോസ്റ്റ്മോർട്ടം നടത്തും. സംഭവത്തിൽ പൊലീസ് കേസെടുത്തു. 

 തിരുവീഥി അമ്മൻ സ്ട്രീറ്റിൽ താമസിക്കുന്ന സ്വകാര്യ സ്കൂൾ അധ്യാപിക ശ്വേത (22) ആണു മരിച്ചത്. ഒരാഴ്ച മുൻപ് സഹോദരനൊപ്പം പുറത്തുപോയപ്പോൾ ശ്വേത ഷവർമ കഴിച്ചിരുന്നു. വീട്ടിലെത്തി മീൻകറിയും കഴിച്ചു.‌

vachakam
vachakam
vachakam

 രാത്രി ഛർദിക്കുകയും ബോധരഹിതയാവുകയും ചെയ്ത യുവതിയെ ഉടനെ പോരൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു.

ആരോഗ്യനില മോശമായതിനെ തുടർന്നു ചൊവ്വാഴ്ച സ്റ്റാൻലി ആശുപത്രിയിൽ എത്തിച്ചു. ഇവിടെ ചികിത്സയിലിരിക്കെയാണു മരണം. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam