ബംഗളൂരു: ആശുപത്രിയില്‍ നിന്ന് ആംബുലന്‍സ് ലഭിക്കാത്തതിനാല്‍ അച്ഛന്റെ മൃതദേഹം മക്കള്‍ ബൈക്കില്‍ വീട്ടിലെത്തിച്ചു. ദലവയിഹള്ളി സ്വദേശി ഗുദുഗുള്ള ഹൊണ്ണുരപ്പയുടെ (80) മൃതദേഹമാണ് മക്കളായ ചന്ദ്രണ്ണ, ഗോപാലപ്പ എന്നിവര്‍ ചേര്‍ന്ന് ബൈക്കില്‍ വീട്ടിലെത്തിച്ചത്.
കഴിഞ്ഞ ദിവസം തുമകൂരു ജില്ലയിലെ പാവഗഡ താലൂക്കിലാണ് സംഭവം. ആരോഗ്യസ്ഥിതി വഷളായതിനെത്തുടര്‍ന്നാണ് വയോധികനെ മക്കള്‍ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ഡോക്ടര്‍മാര്‍ അദ്ദേഹം മരിച്ചതായി സ്ഥിരീകരിച്ചു. മൃതദേഹം വീട്ടിലേക്കു കൊണ്ടുപോകാന്‍ ആംബുലന്‍സ് ആവശ്യപ്പെട്ടെങ്കിലും ആശുപത്രിയധികൃതര്‍ സമ്മതിച്ചില്ല. ഇതേത്തുടര്‍ന്ന് രണ്ട് മക്കളും ചേര്‍ന്ന് മൃതദേഹം ബൈക്കില്‍ കൊണ്ടുപോവുകയായിരുന്നു.
അതേസമയം പാവഗഡയില്‍ നിന്ന് ആംബുലന്‍സ് എത്തിക്കാന്‍ ശ്രമിച്ചെന്നും എന്നാല്‍ മക്കള്‍ മൃതദേഹവുമായി പോയെന്നും ജില്ലാ ഹെല്‍ത്ത് ഓഫീസര്‍ ഡോ. ബി.എന്‍. മഞ്ജുനാഥ് പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്