മുംബൈ മുൻ പോലീസ് മേധാവി സഞ്ജയ് പാണ്ഡെ കോണ്‍ഗ്രസില്‍ ചേര്‍ന്നു

SEPTEMBER 20, 2024, 8:23 AM

മുംബൈ: വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥനും മുംബൈ മുൻ പോലീസ് മേധാവിയുമായ സഞ്ജയ് പാണ്ഡെ കോണ്‍ഗ്രസില്‍ ചേർന്നു.

മുംബൈ റീജിയണല്‍ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷ വർഷ ഗെയ്‌ക്‌വാദിന്‍റെ സാന്നിധ്യത്തിലാണ് അദ്ദേഹം പാർട്ടിയില്‍ ചേർന്നതെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സച്ചിൻ സാവന്ത് പറഞ്ഞു.

വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹം മുംബൈയില്‍ നിന്ന് മത്സരിക്കുമെന്നാണ് വിവരം.

vachakam
vachakam
vachakam

മുമ്പ് മുംബൈയിലെ വെർസോവ അസംബ്ലി സീറ്റില്‍ നിന്ന് മത്സരിക്കുമെന്ന് സഞ്ജയ് പാണ്ഡെ പ്രഖ്യാപിക്കുകയും രാഷ്ട്രീയ ജനഹിത് പാർട്ടി എന്ന സ്വന്തം രാഷ്ട്രീയ സംഘടന രൂപീകരിക്കുകയും ചെയ്തിരുന്നു.

ഐഐടി-കാൻപൂരിലെ പൂർവ്വ വിദ്യാർത്ഥിയും 1986 ബാച്ച്‌ ഐപിഎസ് ഓഫീസറുമായ സഞ്ജയ് പാണ്ഡെ 2022 ഫെബ്രുവരി 18-ന് മുംബൈ പൊലീസ് കമ്മീഷ്ണറായി നിയമിതനായി.

മുംബൈ പൊലീസ് കമ്മീഷണറായിരുന്ന കാലത്ത് 2022 ജൂണില്‍, നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് (എൻഎസ്‌ഇ) ഫോണ്‍ ചോർത്തല്‍ കേസുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികള്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam