പേജറുകള്‍ പൊട്ടിത്തെറിച്ച സംഭവം; ബള്‍ഗേറിയ മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിക്കെതിരെ അന്വേഷണം

SEPTEMBER 20, 2024, 1:31 PM

ഡല്‍ഹി: ലെബനനില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച സംഭവവുമായി ബന്ധപ്പെട്ട് ബള്‍ഗേറിയ മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച്തായി റിപ്പോർട്ട്.

ബള്‍ഗേറിയൻ തലസ്ഥാനമായ സോഫിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രാദേശിക കമ്പനിയായ നോർട്ട ഗ്ലോബല്‍ ലിമിറ്റഡാണ് പേജറുകള്‍ ഹിസ്ബുള്ളയ്ക്ക് കൈമാറിയതെന്ന് പ്രാഥമിക അന്വേഷണത്തില്‍ ഇതിനോടകം വ്യക്തമായിട്ടുണ്ട് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ഇതിന് പിന്നാലെയാണ് കൂടുതല്‍ അന്വേഷണം ആരംഭിച്ചത്. 

വയനാട് മാനന്തവാടി സ്വദേശിയും നോർവീജിയൻ പൗരത്വമുള്ള റിൻസണ്‍ ജോസിന്റെ കമ്പനിയാണിതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ലിങ്ക്ഡിൻ അക്കൗണ്ടില്‍ ഡിജിറ്റല്‍ മേഖലയില്‍ പ്രവർത്തിക്കുന്നയാളാണ് റിൻസണ്‍ എന്നാണ് വ്യക്തമാക്കുന്നത്. നോർട്ട ഗ്ലോബല്‍ 2022 ഏപ്രിലിലാണ് സ്ഥാപിതമായത്.

vachakam
vachakam
vachakam

അതേസമയം സ്‌ഫോടന പരമ്പരകളില്‍ ബള്‍ഗേറിയയില്‍ രജിസ്റ്റർ ചെയ്ത കമ്പനിയുടെ പങ്ക് അന്വേഷിക്കാൻ ആഭ്യന്തര മന്ത്രാലയവുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് ബള്‍ഗേറിയൻ സ്റ്റേറ്റ് സെക്യൂരിറ്റി ഏജൻസി വ്യക്തമാക്കുന്നുന്നു. അതേസമയം, ബള്‍ഗേറിയയില്‍ പേജറുകള്‍ കയറ്റുമതി ചെയ്തതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ബള്‍ഗേറിയൻ സ്റ്റേറ്റ് സെക്യൂരിറ്റി ഏജൻസി അറിയിക്കുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam