സുപ്രീം കോടതിയുടെ യൂട്യൂബ് അക്കൗണ്ട് ഹാക്ക് ചെയ്‌തു

SEPTEMBER 20, 2024, 1:18 PM

ദില്ലി: സുപ്രീം കോടതിയുടെ ഔദ്യോഗിക യൂട്യൂബ് ചാനൽ ഹാക്ക് ചെയ്യപ്പെട്ടു. സുപ്രീം കോടതി നടപടികൾ സംബന്ധിച്ച് മുമ്പ് അപ്‌ലോഡ് ചെയ്‌ത വീഡിയോകളൊന്നും യൂട്യൂബ് അക്കൗണ്ടിൽ ഇപ്പോൾ കാണാനില്ല. 

യൂട്യൂബ് അക്കൗണ്ടിൻറെ പേര് മാറ്റി അമേരിക്കൻ കമ്പനിയായ റിപ്പിളിൻറെ പേരാണ് ഹാക്കർമാർ നൽകിയിരിക്കുന്നത്.   

യുഎസ് ആസ്ഥാനമായുള്ള റിപ്പിളിൻറെ ക്രിപ്റ്റോ കറൻസി പ്രൊമോഷൻ വീഡിയോകളാണ് സുപ്രീം കോടതിയുടെ യൂട്യൂബ് അക്കൗണ്ടിൽ ഹാക്കർമാർ പ്രദർശിപ്പിച്ചിരിക്കുന്നത്.  

vachakam
vachakam
vachakam

സുപ്രീം കോടതി നടപടികൾ തത്സമയം സ്ട്രീം ചെയ്തിരുന്ന യൂട്യൂബ് ചാനലാണിത്. സുപ്രധാന കേസുകളിൽ പലതിൻറേയും വീഡിയോകൾ ഈ ചാനലിലൂടെ പൊതുജനങ്ങൾക്കായി പങ്കുവെച്ചിരുന്നു. 

ഈയടുത്ത് ആർജി കർ മെഡിക്കൽ കോളേജിലെ വനിത ഡോക്ടർ ക്രൂരബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കേസിൻറെ വാദം ഈ ചാനലിൽ സ്ട്രീമിംഗ് ചെയ്തിരുന്നു. ചാനലിലെ കോടതി വീഡിയോകൾ എല്ലാം തന്നെ നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam