ചരിത്ര പരമ്പര നേട്ടവുമായി അഫ്ഗാനിസ്ഥാൻ

SEPTEMBER 21, 2024, 2:21 PM

ഷാർജയിൽ നടന്ന രണ്ടാം ഏകദിനത്തിലും ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് അഫ്ഗാനിസ്ഥാൻ ചരിത്ര പരമ്പര നേട്ടം. 177 റൺസിന്റെ ആധികാരിക വിജയമാണ് അഫ്ഗാൻ നേടിയത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ 2-0ത്തിന്റെ ലീഡാണ് അവർ നേടിയത്. 311/4 എന്ന മികച്ച സ്‌കോർ നേടിയ അഫ്ഗാനിസ്ഥാൻ ദക്ഷിണാഫ്രിക്കയെ വെറും 134 റൺസിന് പുറത്താക്കി.

ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാനെ 110 പന്തിൽ 105 റൺസ് നേടിയ റഹ്മാനുള്ള ഗുർബാസിന്റെ സെഞ്ചുറിയാണ് മികച്ച സ്‌കോറിലേക്ക് എത്തിച്ചത്. 50 പന്തുകളിൽ നിന്ന് അസ്മത്തുള്ള ഒമർസായി 86* റൺസും റഹ്മത്ത് ഷായുടെ 50 റൺസും ടീമിന് കരുത്തായി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കം മുതൽ തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായി. റാഷിദ്ഖാൻ തന്റെ 9 ഓവറിൽ 19 റൺസ് മാത്രം വഴങ്ങി 5 വിക്കറ്റ് വീഴ്ത്തി, നംഗേയാലിയ ഖരോട്ടെ 4 വിക്കറ്റും വീഴ്ത്തി.

vachakam
vachakam
vachakam

അഫ്ഗാനിസ്ഥാന്റെ വിജയം പരമ്പരയിലെ അവരുടെ തുടർച്ചയായ രണ്ടാം വിജയമാണ്. ഇതാദ്യമായാണ് അഫ്ഗാനിസ്ഥാൻ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഒരു പരമ്പര വിജയിക്കുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam