'മകള്‍ കുളിക്കുന്നിടത്ത് വരെ ഒളിഞ്ഞുനോക്കുന്ന അച്ഛൻ'; മകളുടെ ആണ്‍സുഹൃത്തിനെ പിതാവ് കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

SEPTEMBER 21, 2024, 4:18 PM

കൊല്ലം: കൊല്ലത്ത് മകളുടെ ആണ്‍സുഹൃത്തിനെ പിതാവ് കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇരവിപുരം സ്വദേശിയായ അരുണ്‍ കുമാറിനെയാണ് വഞ്ചിക്കോവില്‍ സ്വദേശി പ്രസാദ് കുത്തിക്കൊലപ്പെടുത്തിയത്. മകളെ ശല്യം ചെയ്‌തെന്നാരോപിച്ച്‌ അരുണും പ്രസാദും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. പിന്നാലെയാണ് കൊല നടന്നത്. 

ഇപ്പോൾ കൊല്ലപ്പെട്ട അരുണിന്റെ പിതാവ് പ്രതിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്. തന്റെ മകനെ വിളിച്ചുവരുത്തി കൊലപ്പെടുത്തിയതാണെന്നാണ് പിതാവ് പ്രതികരിച്ചത്. 

അരുണിന്റെ പിതാവിന്റെ വാക്കുകളിലേക്ക്...

vachakam
vachakam
vachakam

'പ്രസാദിന്റെ മകള്‍ അവിടെ നിന്നും മാറിത്താമസിച്ചിരുന്നു. നെല്ലുമുക്ക് ചിരട്ടക്കട ഭാഗത്തായിരുന്നു അവൻ താമസിക്കുന്നത്. ആ പെണ്ണ് തന്നെ മാറി നില്‍ക്കാൻ കാരണം, ഇവന്റെ സ്വഭാവദൂഷ്യം കാരണമാണ്. അവന്റെ വൈഫ് ഗള്‍ഫിലാണ്. മകള്‍ കുളിക്കുന്നിടത്ത് വരെ ഒളിഞ്ഞുനോക്കുന്ന അച്ഛനാണ്. ഈ സംഭവത്തിന് ശേഷം മകൻ ഇടപെട്ടാണ് അവളെ അങ്ങോട്ടേക്ക് മാറ്റിയത്. അവന്റെ ഭാര്യയും വിളിച്ചു പറഞ്ഞിരുന്നു മകളെ അവിടെ നിർത്തരുതെന്ന്.

ഇന്നലെ മകനോട് സംസാരിക്കരുതെന്ന് പറഞ്ഞാണ് വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. കൊലപാതകത്തിന് മുമ്പ് രണ്ട് മൂന്നുവട്ടം വീട്ടില്‍ വന്ന് പ്രശ്നമുണ്ടാക്കിയിട്ടുണ്ട്. ഈ സംഭവത്തിന് ശേഷം മകൻ എന്റടുത്ത് വന്ന് പറഞ്ഞിരുന്നു, ഒരു എൻഗേജ്‌മെന്റ് നടത്താൻ. എന്നാല്‍ മകന് 19 വയസേ ഉള്ളൂ, ഞാൻ അവനോട് പറഞ്ഞത്, നമുക്ക് സമയമുണ്ട്, നമുക്ക് സ്വന്തമായി ഒരു കിടപ്പാടമെങ്കിലും ആവട്ടെ എന്നാണ്. ഇന്നലെ പെണ്‍കുട്ടി നില്‍ക്കുന്ന സ്ഥലത്ത് വിളിച്ചുവരുത്തിയിട്ടാണ് അവൻ മകനെ കൊന്നത്' എന്നാണ് അരുണിന്റെ പിതാവ് പറഞ്ഞത്.

കഴിഞ്ഞ ദിവസമാണ് അരുണിനെ പ്രസാദ് കുത്തിക്കൊലപ്പെടുത്തുന്നത്. കൊലയ്ക്ക് ശേഷം പ്രതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. മകളെ ശല്യം ചെയ്യുന്നുവെന്നാരോപിച്ച്‌ പ്രസാദും അരുണും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. തുടർന്ന് ഇത് ചോദ്യം ചെയ്യാൻ തന്റെ സുഹൃത്തുക്കളേയും കൂട്ടി അരുണ്‍ കുമാർ ഇരട്ടക്കടവ് എന്ന സ്ഥലത്തെത്തി. ഇവിടെ വച്ച്‌ വീണ്ടും വാക്കേറ്റമുണ്ടാകുകയായിരുന്നു. ഇതിന് പിന്നാലെ അരുണ്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി സംസാരിച്ച്‌ നില്‍ക്കുന്നതിനിടെ പ്രസാദും എത്തുകയായിരുന്നു. അരുണിനെ മകള്‍ക്കൊപ്പം കണ്ട പ്രസാദ് വീട്ടിലുപയോഗിക്കുന്ന കത്തി കൊണ്ട് ആക്രമിക്കുകയും നെഞ്ചില്‍ കുത്തുകയുമായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും അരുണിനെ രക്ഷിക്കാനായില്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam