കുടുംബവഴക്ക്; ഉറങ്ങുകയായിരുന്ന മകനെയും കിടപ്പുരോഗിയായ ഭാര്യയേയും പെട്രോളൊഴിച്ച്‌ തീവെച്ചശേഷം ഗൃഹനാഥൻ തൂങ്ങി മരിച്ചു 

SEPTEMBER 21, 2024, 10:54 AM

വഴക്കിനെ തുടർന്ന് ഉറങ്ങുകയായിരുന്ന മകനെയും കിടപ്പുരോഗിയായ ഭാര്യയേയും പെട്രോളൊഴിച്ച്‌ തീവെച്ചശേഷം 77 കാരനായ ഗൃഹനാഥൻ തൂങ്ങി മരിച്ചതായി റിപ്പോർട്ട്. ശ്രീകണ്ഠന്‍ നായര്‍ (77) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണു സംഭവം ഉണ്ടായത്. 

അതേസമയം ഭാര്യയും മക്കളുമായി പതിവായി വഴക്കിട്ടിരുന്ന ശ്രീകണ്ഠന്‍ നായരോട് ഇനി വീട്ടില്‍ താമസിക്കരുതെന്ന് ബന്ധുക്കളും മക്കളും പറഞ്ഞിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. വീട്ടില്‍ക്കഴിയാന്‍ വെള്ളിയാഴ്ച വരെയാണ് സമയം അനുവദിച്ചത്. ഈ ദിവസമാണ് തീവെച്ചശേഷം ശ്രീകണ്ഠന്‍നായര്‍ തൂങ്ങിമരിച്ചത്. 

ഗുരുതരമായി പൊള്ളലേറ്റ ഭാര്യ ഓമന(74), ഇളയ മകന്‍ ഉണ്ണി(42) എന്നിവരെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹോട്ടല്‍ ജീവനക്കാരനായ ശ്രീകണ്ഠന്‍ നായര്‍ കുറെയായി ജോലിക്കു പോയിരുന്നില്ല. മൂന്നുമാസമായി ഓമന കാലില്‍ മുറിവേറ്റ് അണുബാധയായി കിടപ്പിലാണ്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam