പ്രശസ്ത ബോളിവുഡ് നടൻ പർവീണ്‍ ദബസിന് കാറപകടത്തില്‍ ഗുരുതര പരിക്ക് 

SEPTEMBER 21, 2024, 12:54 PM

പ്രശസ്ത ബോളിവുഡ് നടൻ പർവീണ്‍ ദബസിന് കാറപകടത്തില്‍ ഗുരുതര പരിക്കേറ്റതായി റിപ്പോർട്ട്. ശനിയാഴ്ചയാണ് അപകടമുണ്ടായത്. ബാന്ദ്രയിലെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത് എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം.

നടി കൂടിയായ ഭാര്യ പ്രീതി ഝാംഗിയാനിയാണ് അദ്ദേഹത്തിനൊപ്പം ആശുപത്രിയിലുള്ളത്. പർവീണ്‍ ദബസിന് കാറപകടമുണ്ടായതായി അദ്ദേഹത്തിന്റെ പ്രോ പഞ്ചാ ലീഗ് സ്പോർട്സ് ടീം സ്ഥിരീകരിച്ചിട്ടുണ്ട്.

പ്രോ പഞ്ചാ ലീഗിന്റെ സഹ-സ്ഥാപകൻ കൂടിയാണ് താരം. പർവീണിന് സംഭവിച്ച അപകടവാർത്ത വളരെ വിഷമത്തോടെയാണ് അറിയിക്കുന്നതെന്നാണ് ടീം വ്യക്തമാക്കിയത്.

vachakam
vachakam
vachakam

"അപകടത്തേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാനിരിക്കുന്നു. ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് ഞങ്ങളുടെ മനസ്സ് പർവീണിനും കുടുംബത്തിനുമൊപ്പമാണ്. പ്രോ പഞ്ചാ ലീഗ് സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. വിവരങ്ങള്‍ അപ്പപ്പോള്‍ പുറത്തുവിടും. പർവീണിന്റെയും അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരുടേയും സ്വകാര്യതയെ ഏവരും മാനിക്കുകയാണ് ഇപ്പോള്‍ ചെയ്യേണ്ടത്. അദ്ദേഹത്തിന് അതിവേഗത്തില്‍ പൂർണാരോഗ്യത്തിലേക്ക് തിരിച്ചുവരട്ടേ" എന്നാണ് ടീം അറിയിച്ചത്.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam