കടം വാങ്ങിയ പണം തിരികെ നല്‍കിയില്ല; സുഹൃത്തിന്റെ രണ്ട് മക്കളെ കഴുത്ത് ഞെരിച്ചു കൊന്ന്‌ യുവാവ് 

SEPTEMBER 21, 2024, 1:26 PM

ചെന്നൈ: കടം വാങ്ങിയ പണം തിരികെ നല്‍കാതിരുന്നതിന് സുഹൃത്തിന്റെ രണ്ട് മക്കളെയും യുവാവ് കഴുത്ത് ഞെരിച്ചു കൊന്നതായി റിപ്പോർട്ട്. തിരുപ്പത്തൂര്‍ ആമ്പൂരിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. 

വടിവേല്‍ നഗര്‍ പിള്ളയാര്‍ കോവില്‍ സ്ട്രീറ്റിലെ യോഗരാജ് വിനിത ദമ്പതികളുടെ മക്കളായ യോഗിത് (6), ദര്‍ശന്‍ (4) എന്നിവരാണു കൊല്ലപ്പെട്ടത്.

സുഹൃത്തുക്കളായ യോഗരാജും വസന്തകുമാറും കെട്ടിട നിര്‍മാണ കരാര്‍ ജോലികള്‍ ചെയ്യുന്നവരാണ്. യോഗരാജ് ഏതാനും നാള്‍ മുന്‍പു വസന്തകുമാറില്‍ നിന്നു വാങ്ങിയ 14,000 രൂപ തിരികെ നല്‍കിയില്ല. ഇതിന്റെ പേരില്‍ വസന്തകുമാറിന്റെ ഭാര്യ പിണങ്ങി സ്വന്തം വീട്ടിലേക്കു പോയിരുന്നു. ഇതോടെ ഇയാള്‍ കടുത്ത വിഷാദത്തിലായി. 

vachakam
vachakam
vachakam

ഭാര്യ പിണങ്ങിപ്പോകാന്‍ കാരണം യോഗരാജാണെന്ന വൈരാഗ്യത്തെ തുടര്‍ന്നാണു കുട്ടികളെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത് എന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിന് പിന്നാലെ വെല്ലൂര്‍ ഗുഡിയാത്തം സ്വദേശി വസന്തകുമാര്‍ (25) പിടിയിലായി. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam