പുഷ്പ 2വില്‍ അല്ലു അര്‍ജുനൊപ്പം ഡേവിഡ് വാര്‍ണറും?

SEPTEMBER 21, 2024, 2:10 PM

ഇന്ത്യന്‍ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അല്ലു അര്‍ജുന്‍റെ പുഷ്പ 2 ദി റൂള്‍.  2021-ലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമകളിലൊന്നായിരുന്നു പുഷ്പ ദി റൈസ്. സിനിമയിലെ പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം അല്ലു അര്‍ജുന്‍ സ്വന്തമാക്കിയിരുന്നു.

രണ്ടാം ഭാഗത്തിന്‍റെ ചിത്രീകരണം അതിവേഗം പുരോഗമിക്കുന്നതിനിടെ പുറത്തുവന്ന ഒരു റിപ്പോര്‍ട്ട് സിനിമ പ്രേമികളെ ഒന്നടങ്കം ആവേശഭരിതരാക്കുന്നുണ്ട്. ഡിസംബര്‍ ആറിന് ലോകമെമ്പാടുമുള്ള തീയേറ്ററുകളിലെത്തുന്ന ചിത്രത്തി ല്‍ പുഷ്പ രാജിനൊപ്പം ഒരു സര്‍പ്രൈസ് കഥാപാത്രവും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. 

പ്രശസ്ത ഓസ്ട്രേലിയന്‍ ക്രിക്കറ്റര്‍ ഡേവിഡ് വാര്‍ണര്‍ പുഷ്പ 2വില്‍ അതിഥി വേഷത്തിലെത്തുമെന്നാണ് ഇന്ത്യ ഗില്‍റ്റ്സ് പുറത്തുവിട്ട റിപ്പോര്‍ട്ട്. സിനിമയിലെ കഥാപാത്രത്തിന്‍റെ ലുക്കിലുള്ള വാര്‍ണറുടെ ഏതാനും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

vachakam
vachakam
vachakam

പുഷ്പ 2വിന്‍റെ മെല്‍ബണ്‍ ഷെഡ്യൂളില്‍ ഡേവിഡ് വാര്‍ണറുടെ രംഗങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ സിനിമയുടെ അണിയറക്കാര്‍ ഇതുവരെ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. നേരത്തെ പുഷ്പയിലെ 'ശ്രീവല്ലി', 'പുഷ്പ പുഷ്പ പുഷ്പ രാജ്' തുടങ്ങിയ പാട്ടുകള്‍ക്ക് നൃത്തം ചെയ്യുന്ന ഡേവിഡ് വാര്‍ണറുടെ റീലുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam