പ്രഭുദേവയുടെ 'പേട്ട റാപ്പ്' ട്രെയ്ലർ എത്തി

SEPTEMBER 21, 2024, 10:42 AM

പ്രഭുദേവ, വേദിക, സണ്ണി ലിയോണ്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എസ് ജെ സിനു സംവിധാനം ചെയ്ത തമിഴ് ചിത്രം പേട്ട റാപ്പിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. 

ചിത്രത്തിൽ ഇതുവരെ റിലീസായ ഗാനങ്ങളും ആസ്വാദകപ്രീതി നേടിയിരുന്നു. ബ്ലൂ ഹിൽ ഫിലിംസിന്റെ ബാനറിൽ ജോബി പി സാമാണ് ചിത്രം നിർമ്മിക്കുന്നത്. 

മലയാള സംവിധായകന്‍റെ തമിഴ് അരങ്ങേറ്റമാണ് ഈ ചിത്രം. കളർഫുൾ ഫാമിലി എന്റർടെയ്‍നര്‍ ആയി എത്തുന്ന ചിത്രത്തിന്‍റെ റിലീസ് ഈ മാസം 27 നാണ്. 

vachakam
vachakam
vachakam

റിലീസിന് മുന്‍പ് കേരളത്തിലും വമ്പൻ പ്രൊമോഷൻ പരിപാടികളാണ് അണിയറക്കാര്‍ നടത്തിയത്. 

പേട്ട റാപ്പിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി കെ ദിനില്‍ ആണ്. ഛായാഗ്രഹണം ജിത്തു ദാമോദർ നിർവ്വഹിക്കുന്നു. നിഷാദ് യൂസഫ് എഡിറ്റിംഗും എ ആർ മോഹൻ കലാസംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിൽ വിവേക് ​​പ്രസന്ന, ഭഗവതി പെരുമാൾ, രമേഷ് തിലക്, രാജീവ് പിള്ള, കലാഭവൻ ഷാജോൺ, മൈം ഗോപി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam