മെട്രോയ്ക്ക് മു​ന്നി​ലേ​ക്ക് എ​ടു​ത്തു​ചാ​ടി യുവതി; പിന്നീട് സംഭവിച്ചത് 

SEPTEMBER 21, 2024, 10:28 AM

ഡൽഹി:  ഡൽഹി മെട്രോയിൽ പി​തം​പു​ര സ്റ്റേ​ഷ​നി​ല്‍ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ​ട്രെ​യി​നിന്‍റെ മു​ന്നി​ലേ​ക്ക് 53 വ​യ​സു​കാ​രി എ​ടു​ത്തു​ചാ​ടിയതായി റിപ്പോർട്ട്. അപകടത്തിൽ ഇവരുടെ വലതുകൈ അറ്റു എന്നാണ് ലഭിക്കുന്ന വിവരം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മ​ധ്യ​വ​യ​സ്‌​ക​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പിച്ചിരിക്കുകയാണ്. 

വെ​ള്ള​യാ​ഴ്ച ഉ​ച്ച​യ്ക്ക് ശേ​ഷ​മാ​ണ് ദാരുണമായ സം​ഭ​വം ഉണ്ടായത്. അപകടത്തെ തുടർന്ന്  മെ​ട്രോ​യു​ടെ റെ​ഡ് ലൈ​നി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം ഏറെ നേരം ത​ട​സ​പ്പെ​ട്ടു. ട്രെയിൻ മുന്നോട്ടെടുത്തതോടെ പ്ലാറ്റ്ഫോമിലുണ്ടായിരുന്ന സ്ത്രീ ട്രാക്കിലേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.  അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ മെട്രോ ജീവനക്കാർ രോഹിണിയിലെ ബിഎസ്എ ആശുപത്രിയിലേക്ക് മാറ്റി.  

അതേസമയം സംഭവത്തിൽ 53 കാരിയുടെ ആരോഗ്യ നില മെച്ചപ്പെട്ട ശേഷം ഇവരിൽ നിന്നും മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam