പുഴയിലിറങ്ങി ഈശ്വര്‍ മാല്‍പ്പെ; അര്‍ജുനായുള്ള മൂന്നാംഘട്ട തെരച്ചില്‍ ആരംഭിച്ചു

SEPTEMBER 21, 2024, 9:41 AM

ഷിരൂർ: അര്‍ജുനായുള്ള മൂന്നാംഘട്ട തെരച്ചില്‍ ആരംഭിച്ചു. മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പ്പെ പുഴയിലിറങ്ങി പരിശോധന ആരംഭിച്ചു. ഇന്നത്തെ ആദ്യഘട്ട പരിശോധന പൂര്‍ത്തിയാക്കി. ഗംഗാവലി പുഴിയുടെ അടിത്തട്ടില്‍ ഇറങ്ങിയാണ് പരിശോധന. പുഴയില്‍ ഡ്രഡ്ജിംഗും ആരംഭിച്ചു.

കഴിഞ്ഞ ദിവസം അര്‍ജുന്റെ ലോറിയുടെ അവശിഷ്ടം കണ്ടെത്തിയിരുന്നു. ഡ്രഡ്ജര്‍ ഉപയോഗിച്ചുള്ള പ്രാഥമിക പരിശോധനയിലാണ് ലോറിയിലുണ്ടായിരുന്ന ലോഹഭാഗം കണ്ടെത്തിയത്.

ഇതോടെ ഇന്ന് അര്‍ജുന്റെ ലോറി കണ്ടെത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് രക്ഷാദൗത്യ സംഘം. കണ്ടെത്താനാവുമെന്നാണ് പ്രതീക്ഷയെന്ന് കുടുംബവും പ്രതികരിച്ചു.

vachakam
vachakam
vachakam

ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് അപകടം നടന്ന സ്ഥലത്ത് ഡ്രഡ്ജര്‍ നങ്കൂരമിട്ടത്. തുടര്‍ന്ന് 45 മിനിറ്റോളം പരിശോധന നടത്തുകയും ചെയ്തു. ഇതിലാണ് ലോഹ ഭാഗം കണ്ടെത്തിയത്.

അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയില്‍ വെള്ളം സൂക്ഷിക്കുന്ന ക്യാന്‍വയ്ക്കാന്‍ നിര്‍മ്മിച്ച ലോഹ ഭാഗമാണെന്ന് ലോറി ഉടമയുടെ സഹോദരന്‍ സ്ഥിരീകരിച്ചു. നേരത്തെ ചായക്കട ഉണ്ടായിരുന്ന ഭാഗത്തിന് താഴെയാണ് ഡ്രഡ്ജര്‍ ഉപയോഗിച്ചുള്ള പരിശോധന നടക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam