സഹപ്രവർത്തക യൂണിഫോം മാറുന്നത് മൊബൈലില്‍ പകർത്തി; ജലഗതാഗത വകുപ്പ് ജീവനക്കാരൻ പിടിയില്‍

SEPTEMBER 21, 2024, 9:12 AM

തിരുവനന്തപുരം: സഹപ്രവർത്തക യൂണിഫോം മാറുന്നത് മൊബൈലില്‍ പകർത്തിയ ജലഗതാഗത വകുപ്പ് ജീവനക്കാരൻ പിടിയില്‍.

കാര്യവട്ടം പാട്ടുവിളാകം മോഴിത്തല വീട്ടില്‍ ശ്രീകണ്ഠൻ നായരെയാണ് (54) ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.

ജലഗതാഗതവകുപ്പിന്റെ ആലപ്പുഴ ഡോക്ക് യാർഡില്‍ വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. വനിതകളുടെ ടോയ്‌ലെറ്റില്‍ കയറി യൂണിഫോം മാറുന്നതിനിടെയാണ് ജീവനക്കാരി അടുത്തുള്ള പുരുഷന്മാരുടെ ടോയ്‌ലെറ്റിന്റെ മുകള്‍ ഭിത്തിയിലൂടെ വീഡിയോ പകർത്തുന്നത് ശ്രദ്ധിച്ചത്.

vachakam
vachakam
vachakam

ഉടൻ പുറത്തിറങ്ങി ബഹളമുണ്ടാക്കി ഡോക്കിലെ മെക്കാനിക്കല്‍ എൻജിനിയറോട് വിവരം പറഞ്ഞു. മെക്കാനിക്കല്‍ എൻജിനിയർ ഡ്യൂട്ടിയിലുണ്ടായിരുന്നവരുടെ ഫോണുകള്‍ പരിശോധിച്ചതില്‍ നിന്നാണ് ശ്രീകണ്ഠൻ നായരുടെ ഫോണില്‍ നിന്ന് വീഡിയോ കണ്ടെത്തുകയായിരുന്നു. ഉടൻ സൗത്ത് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam