ഗംഗാവലി പുഴയില്‍ ക്യാമറ ഇറക്കി പരിശോധിക്കും

SEPTEMBER 21, 2024, 8:56 AM

ബംഗളൂരു: കർണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തെരച്ചിലിൽ ഗംഗാവലി പുഴയില്‍ ക്യാമറ ഇറക്കി പരിശോധിക്കും.

അർജുൻ സഞ്ചരിച്ച ലോറിയുടെ ക്യാബിൻ കണ്ടെത്തുന്നതിനാണ് പ്രഥമ പരിഗണന. അർജുനടക്കം കാണാതായ മൂന്നുപേരെയാണ് ഇനി കണ്ടത്തേണ്ടത്.

കാർവാറില്‍ നിന്ന് എത്തിച്ച ഡ്രഡ്‌ജർ ഉപയോഗിച്ചാണ് തെരച്ചില്‍. പരിശോധനാ സ്ഥലത്തേക്ക് അർജുന്റെ സഹോദരിയും ഇന്ന് എത്തും.

vachakam
vachakam
vachakam

ഇത് അവസാന ശ്രമമെന്ന് കാർവാർ എം എല്‍ എ സതീഷ് സെയില്‍ നേരത്തേ പ്രതികരിച്ചിരുന്നു.

ലോറിയുടെ ക്യാബിൻ കണ്ടെത്തിയാല്‍ അർജുൻ എവിടെ എന്നതിന്റെ ഉത്തരം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി അർജുന്റെ കുടുംബവും പ്രതികരിച്ചു.66 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് മൂന്നാം ഘട്ട തെരച്ചില്‍ ആരംഭിക്കുന്നത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam