വിഴിഞ്ഞം ചരക്കുനീക്കത്തിന് 10 കിലോമീറ്റര്‍ റെയിൽപാത; ചെലവ് 1200 കോടി, നിര്‍മാണം 2025ല്‍

SEPTEMBER 21, 2024, 9:08 AM

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിൻ്റെ ചരക്ക് നീക്കത്തിനുള്ള റെയിൽപാതയുടെ നിർമാണം അടുത്ത വർഷം ആരംഭിക്കും. ബാലരാമപുരം മുതൽ വിഴിഞ്ഞം രാജ്യാന്തര തുറമുഖം വരെയുള്ള 10.76 കിലോമീറ്റർ ദൂരത്തിലാണ് റോഡ് നിർമിക്കുന്നത്.

തുറമുഖ നിര്‍മ്മാണപ്രദേശം വരെ ഒറ്റവരിയായാണ് പാത നിര്‍മ്മിക്കുന്നത്.ബാലരാമപുരത്തു നിന്ന് ഇത് രണ്ടായി തിരിയും. ഒന്ന് നേമം സ്റ്റേഷനിലേക്കും മറ്റൊന്ന് ബാലരാമപുരം സ്റ്റേഷനിലേക്കും.

മുക്കോല ഭാഗത്ത് നിന്നാകും ഭൂമി തുരന്നുള്ള നിര്‍മ്മാണാരംഭം. ഇവിടെനിന്ന് ബാലരാമപുരം ഭാഗത്തേക്കും വിഴിഞ്ഞം ഭാഗത്തേക്കും രണ്ടായി തിരിയും. 

vachakam
vachakam
vachakam

  • വിഴിഞ്ഞം - മുക്കോല - ബാലരാമപുരം റോഡിന് സമാന്തരമായി ഭൂഗര്‍ഭപാത കടന്നുപോകും
  • കരിംപള്ളിക്കര ഭാഗത്തുനിന്ന് തൂണുകള്‍ക്ക് മുകളിലൂടെയാകും പാത തുറമുഖത്ത് എത്തുന്നത്
  • 25 മുതല്‍ 35 മീറ്റര്‍ വരെ താഴ്ചയിലൂടെ പാത കടന്നുപോകും
  • പാതയില്‍ എസ്‌കേപ്പ് ഡക്റ്റുകള്‍ ഉണ്ടാകും


ഭൂമി 

വിഴിഞ്ഞം വില്ലേജിലെ വിവിധ സര്‍വേ നമ്ബരുകളില്‍ ഉള്‍പ്പെടുന്ന ഏകദേശം 82.90 ആര്‍ ഭൂമി ഏറ്റെടുക്കേണ്ടി വരുമെന്നാണ് കണക്ക്. പദ്ധതി പ്രദേശത്തെ 33 ഓളം മരങ്ങള്‍ മുറിച്ചുമാറ്റേണ്ടതായിവരുമെന്നും മത- സാംസ്‌കാരിക കേന്ദ്രങ്ങളെ ബാധിക്കില്ലെന്നുമാണ് സാമൂഹ്യാഘാത പഠന റിപ്പോര്‍ട്ടിലുള്ളത്. 

vachakam
vachakam
vachakam

മാറ്റിപ്പാര്‍പ്പിക്കേണ്ടത്

17 വീടുകളില്‍ താമസിക്കുന്ന 38 കുടുംബങ്ങളെയും 11 വീടുകള്‍ പൂര്‍ണമായും പൊളിച്ചുമാറ്റണം

പദ്ധതിച്ചെലവ്

vachakam
vachakam
vachakam

  • 1200 കോടി
  • 42മാസം കൊണ്ട് പൂര്‍ത്തിയാക്കാനാണ് പദ്ധതി
  • 10.76 കി.മീറ്റര്‍ 9.5 കിലോമീറ്ററും ഭൂമിക്കടിയിലൂടെ

പാത കടന്നുപോകുന്ന സ്ഥലങ്ങളില്‍ 65 ശതമാനവും മണ്ണായതിനാല്‍ തുരക്കുന്ന ഭാഗം കോണ്‍ക്രീറ്റ് ചെയ്ത് ബലപ്പെടുത്തിയ ശേഷമാകും മുന്നോട്ടുള്ള നിര്‍മ്മാണം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam