ബോർൺമൗതിനെ തകർത്ത് ലിവർപൂൾ ഒന്നാം സ്ഥാനത്ത്

SEPTEMBER 22, 2024, 6:46 PM

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ബോർൺമൗതിനെ എതിരില്ലാത്ത 3 ഗോളുകൾക്ക് തോൽപ്പിച്ച് ലിവർപൂൾ ഒന്നാം സ്ഥാനത്ത്. മിന്നും ഫോമിലുള്ള ലൂയിസ് ഡിയാസ് ഇരട്ട ഗോളുകൾ നേടിയപ്പോൾ ഡാർവിൻ ന്യൂനസാണ് അവരുടെ മൂന്നാം ഗോൾ നേടിയത്. ആൻഫീൽഡിൽ തുടക്കത്തിൽ നാലാം മിനിറ്റിൽ സെമെന്യോ വല കുലുക്കിയതോടെ ലിവർപൂൾ ഞെട്ടി. എന്നാൽ ഇത് വാർ ഓഫ് സൈഡ് ആയതിനാൽ ഗോൾ നിഷേധിച്ചു.

അവസരങ്ങൾ പാഴാക്കിയ ലിവർപൂളിന് 26, 28 മിനിറ്റുകളിൽ ഗോൾ നേടിയ ഡിയാസ് കളി അനുകൂലം ആക്കി. ആദ്യ ഗോൾ കൊനാറ്റയുടെ പാസിൽ നിന്നും നേടിയ ഡിയാസ് അലക്‌സാണ്ടർ അർണോൾഡിന്റെ പാസിൽ നിന്നാണ് രണ്ടാം ഗോൾ നേടിയത്. നിലവിൽ ലീഗിൽ അഞ്ചാം മത്സരത്തിൽ താരത്തിന്റെ അഞ്ചാം ഗോൾ ആണ് ഇത്.

തുടർന്ന് സലാഹിന്റെ പാസിൽ നിന്ന് 37-ാമത്തെ മിനിറ്റിൽ ന്യൂനസ് ലിവർപൂൾ ജയം പൂർത്തിയാക്കുക ആയിരുന്നു. 5 കളികളിൽ നിന്ന് 12 പോയിന്റുള്ള ലിവർപൂൾ ഇതോടെ ഗോൾ വ്യത്യാസത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam