ബംഗാളി സിനിമയെ ഞെട്ടിച്ചു മുതിർന്ന ഹെയർഡ്രെസറുടെ ആത്മഹത്യാ ശ്രമം

SEPTEMBER 22, 2024, 6:43 PM

കൊല്‍ക്കത്ത: ബംഗാളി സിനിമയെ ഞെട്ടിച്ചു മുതിർന്ന ഹെയർഡ്രെസറുടെ ആത്മഹത്യാ ശ്രമം. ഹെയർഡ്രെസർ ഗില്‍ഡിനെതിരെ ഗുരുതരമായ ആരോപണങ്ങളടങ്ങുന്ന കത്ത് എഴുതിവച്ചാണ് ഇവർ ആത്മഹത്യ ശ്രമം നടത്തിയത്. ശനിയാഴ്ച എഴുതിയ കത്തില്‍ ഹെയർഡ്രെസർമാരുടെ സംഘടനയിലെ 11 അംഗങ്ങളുടെ പേരെടുത്തുപറഞ്ഞിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം ദേഹത്ത് മണ്ണെണ്ണയൊഴിച്ച അവസ്ഥയിലായിരുന്നു മകള്‍ ഇവരെ കണ്ടെത്തുമ്പോള്‍ എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയുന്നത്. ഇവരെ ടോളിഗഞ്ചിലുള്ള എം.ആർ ബാംഗർ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. 

കഴിഞ്ഞ മേയ് ഒന്നിന് തന്നെ സംഘടനയില്‍ നിന്ന് മൂന്നുമാസത്തേക്ക് പുറത്താക്കിയിരുന്നതായി അവർ ആത്മഹത്യാ കുറിപ്പില്‍ പറഞ്ഞു. സ്വതന്ത്രവും പക്ഷപാതരഹിതവുമായ സംഘടനാ തിരഞ്ഞെടുപ്പ് വേണമെന്ന് ഇവർ കുറേക്കാലമായി ആവശ്യപ്പെട്ടിരുന്നു. ഇതിലുള്ള പ്രതികാരമെന്നോണമാണ് ഇപ്പോഴത്തെ സസ്പെൻഷൻ. സസ്പെൻഷൻ കാലാവധി അവസാനിച്ചിട്ടും അവരുടെ ജോലി പലരീതിയില്‍ തടസപ്പെടുത്താനുള്ള ശ്രമങ്ങളുണ്ടായെന്നും റിപ്പോർട്ടുകള്‍ സൂചിപ്പിച്ചു.

vachakam
vachakam
vachakam

അതുപോലെ തന്നെ ഭർത്താവ് രോഗിയായതിനാല്‍ കുടുംബത്തിന്റെ ഉത്തരവാദിത്തം മുഴുവൻ ഇവരുടെ ചുമലിലായിരുന്നു. ഹെയർസ്റ്റൈലിസ്റ്റിനെ സ്വന്തമായി ജോലി തേടാൻ അനുവദിച്ചില്ലെന്നും പലരോടും ഇവരെ ജോലിക്കെടുക്കരുതെന്ന് ആവശ്യപ്പെട്ടതായും ആരോപണമുണ്ട്. "മെയ് 1 മുതല്‍ മൂന്ന് മാസത്തേക്ക് എന്നെ സസ്പെൻഡ് ചെയ്തു. അതിനുശേഷം പോലും എന്നെ ശരിയായി ജോലി ചെയ്യാൻ അനുവദിച്ചില്ല. എനിക്ക് എൻ്റെ കുടുംബ ഉത്തരവാദിത്തങ്ങള്‍ ശരിയായി നിറവേറ്റാൻ കഴിഞ്ഞില്ല. അതിനാല്‍ ഞാൻ ആത്മഹത്യ ചെയ്യാൻ നിർബന്ധിതയായിരിക്കുകയാണ്. എൻ്റെ ഗില്‍ഡിലെ കമ്മിറ്റി അംഗങ്ങളാണ് ഇതിന് ഉത്തരവാദികള്‍." എന്നാണ് ആത്മഹത്യാക്കുറിപ്പിലെ വാചകങ്ങള്‍. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam