താജ് മഹലിൽ വിള്ളലുകളും കേടുപാടുകളും കണ്ടെത്തി; ആശങ്കയിൽ ഗൈഡുകൾ, പേടിക്കാനില്ലെന്ന് പുരാവസ്തു വകുപ്പ്

SEPTEMBER 22, 2024, 2:42 PM

ഇന്ത്യയുടെ അഭിമാനമാണ് താജ് മഹൽ. എന്നാൽ താജ് മഹലിൽ വിള്ളലുകളും കേടുപാടുകളും കണ്ടെത്തി എന്ന വാർത്തയാണ് ഇപ്പോ പുറത്തു വരുന്നത്. തറയിലും ചുവരിലും അടക്കം പലയിടത്തായാണ് വിള്ളലുകൾ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ആഴ്ച ആഗ്രയിൽ പെയ്ത കനത്ത മഴയ്ക്ക് പിന്നാലെയാണ് സംഭവം ഉണ്ടായത് എന്നാണ് ലഭിക്കുന്ന വിവരം. കേടുപാടുകൾ വ്യക്തമാക്കുന്ന ചിത്രങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്

ടൈംസ് ഓഫ് ഇന്ത്യയാണ് താജ് മഹലിലെ വിള്ളലുകൾ സംബന്ധിച്ച് റിപ്പോർട്ട് ചെയ്തത്. മഴവെള്ളം അതിശക്തമായി കെട്ടിടത്തിന് പുറത്തൂടെ ഒഴുകി വന്നതാണ് വിള്ളലുണ്ടാകാൻ കാരണമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 

എന്നാൽ അതിശക്തമായ തുടർച്ചയായി പെയ്ത മഴ മൂലമുണ്ടായ ചെറിയ തകരാർ മാത്രമാണെന്നും ഗുരുതരമായ ഘടനാ പരമായ വെല്ലുവിളി താജ്മഹൽ നേരിടുന്നില്ല എന്നുമാണ് പുരാവസ്തു വകുപ്പിൻ്റെ ഭാഗത്ത് നിന്നുള്ള പ്രതികരണം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam