പാർലമെന്‍റ് സമുച്ചയത്തിലെ എൻസിപി ഓഫീസ് ശരദ് പവാർ പക്ഷത്തിന് 

SEPTEMBER 22, 2024, 8:43 AM

ന്യൂഡല്‍ഹി: പാർലമെന്‍റ് സമുച്ചയത്തിലെ എൻസിപി ഓഫീസ് ശരദ് പവാർ പക്ഷത്തിനാണെന്ന് ലോക്സഭാ സെക്രട്ടേറിയറ്റ്. 

പഴയ പാർലമെന്‍റ് മന്ദിരത്തിലെ 126-ഡി മുറിയാണ് എൻസിപിക്ക് അനുവദിച്ചത്. യഥാർഥ എൻസിപിയെന്ന പദവി ലഭിച്ച അജിത് പവാർ പക്ഷത്തേക്കാള്‍ കൂടുതല്‍ ലോക്സഭാ അംഗങ്ങളുള്ളതിനാല്‍ ശരദ് പവാർ പക്ഷത്തിന് മുറി അനുവദിക്കുകയായിരുന്നു.

ശരദ് പവാർ പക്ഷത്തിന് എട്ടു ലോക്സഭാംഗങ്ങളും രണ്ടു രാജ്യസഭാംഗങ്ങളുമുണ്ട്. അജിത് പക്ഷത്തിന് ഒരു ലോക്സഭാംഗവും മൂന്നു രാജ്യസഭാംഗങ്ങളുമാണുള്ളത്.

vachakam
vachakam
vachakam

അതേസമയം കേരളത്തിൽ മന്ത്രിമാറ്റ ആവശ്യത്തിൽ ഉറച്ചുനി‍ൽക്കുന്ന എൻസിപി നേതൃത്വം ഈയാഴ്ച മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും.

ദേശീയ പ്രസിഡന്റ് ശരദ് പവാറിന്റെ നിർദേശപ്രകാരമാണ് സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോയും മന്ത്രി എ.കെ.ശശീന്ദ്രനും തോമസ് കെ.തോമസ് എംഎൽഎയും മുഖ്യമന്ത്രിയെ കാണുന്നത്. മന്ത്രിമാറ്റം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ നിലപാടാണ് ഇനി നിർണായകം. 

മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിപ്രായം അറിഞ്ഞ ശേഷം അന്തിമ തീരുമാനം പാർട്ടി കേന്ദ്ര കമ്മിറ്റി കൈക്കൊള്ളും എന്നാണ് ശരദ് പവാർ വ്യക്തമാക്കിത്. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നിശ്ചയിക്കാൻ പി.സി.ചാക്കോയെ ആണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam