ശുഭാംഗര്‍ സര്‍ക്കാര്‍ ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷൻ

SEPTEMBER 22, 2024, 8:16 AM

കൊല്‍ക്കത്ത: ശുഭാംഗര്‍ സര്‍ക്കാർ ബംഗാളിലെ പുതിയ കോണ്‍ഗ്രസ് അധ്യക്ഷൻ. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

അധിര്‍ രഞ്ജന്‍ ചൗധരിക്ക് പകരക്കാരനായാണ് ശുഭാംഗറിനെ നിയമിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടപ്പോള്‍ അധിര്‍ രഞ്ജന്‍ അധ്യക്ഷ സ്ഥാനം രാജിവയ്ക്കുകയായിരുന്നു.

തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച മുന്‍ ക്രിക്കറ്റ് താരം യുസുഫ് പത്താനോടാണ് അദ്ദേഹം പരാജയപ്പെട്ടത്.

vachakam
vachakam
vachakam

അരുണാചല്‍പ്രദേശ്, മേഘാലയ, മിസോറാം സംസ്ഥാനങ്ങളുടെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് പുതിയ ചുമതല നല്‍കിയത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam