26 കാരിയുടെ മൃതദേഹം 30 കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നിലയില്‍

SEPTEMBER 21, 2024, 11:58 PM

ബംഗളൂരു: 26 കാരിയുടെ മൃതദേഹം വെട്ടിനുറുക്കി കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തി. ഫളാറ്റില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചപ്പോള്‍ സംശയം തോന്നിയ അയല്‍വാസികള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

ബംഗളൂരുവിലെ വൈലിക്കാവല്‍ മേഖലയിലുള്ള അപ്പാര്‍ട്ട്‌മെന്റിലാണ് സംഭവം. സ്ഥലത്ത് ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് സംഘവും പരിശോധന തുടരുകയാണ്.

165 ലിറ്ററിന്റെ സിംഗിള്‍ ഡോര്‍ ഫ്രിഡ്ജിലായിരുന്നു മൃതദേഹം. യുവതിയെ 30 കഷ്ണങ്ങളായി നുറുക്കിയിരുന്നു. കഴിഞ്ഞ കുറേ നാളുകളായി ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന മൃതദേഹമാണ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയായതിന് ശേഷം അറിയിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. ഇതര സംസ്ഥാനത്ത് നിന്നെത്തി ബംഗളൂരുവില്‍ താമസിക്കുകയായിരുന്ന പെണ്‍കുട്ടിയുടെ മൃതദേഹമാണ് ലഭിച്ചിരിക്കുന്നതെന്നും എസിപി സതീഷ് കുമാര്‍ അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam