ആശങ്കയൊഴിഞ്ഞു; കണ്ണൂരിലേത് എംപോക്സ് അല്ല, പരിശോധനാ ഫലം നെഗറ്റീവ്

SEPTEMBER 21, 2024, 7:53 PM

കണ്ണൂർ : അബുദാബിയിൽ നിന്നെത്തിയ കണ്ണൂർ സ്വദേശിക്ക് എംപോക്സ് അല്ലെന്ന് സ്ഥിരീകരിച്ചു. പരിയാരം മെഡിക്കൽ കോളേജ് ആശുപതിയിൽ പ്രവേശിപ്പിച്ച 32കാരിയുടെ പരിശോധനാ ഫലം നെഗറ്റീവാണെന്നാണ് റിപ്പോർട്ട്.

യുവതിക്ക് എം പോക്സല്ല ചിക്കൻ പോക്സ് ആണെന്ന് അധികൃതർ അറിയിച്ചു. വിദേശത്ത് നിന്നെത്തിയ യുവതിക്ക് രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഇന്നലെയാണ് സാമ്പിൾ പരിശോധനക്ക് അയച്ചത്.

മലപ്പുറം സ്വദേശിയായ യുവാവിൽ കണ്ടെത്തിയ മങ്കിപോക്സ് വകഭേദം ഏതെന്ന് ഉടൻ അറിയാമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചിരുന്നു. 2B ആണെങ്കിൽ നിലവിലെ നിയന്ത്രണങ്ങൾ തന്നെ മതി.

vachakam
vachakam
vachakam

വ്യാപനശേഷി കൂടിയ 1B ആണെങ്കിൽ കേന്ദ്രസർക്കാരുമായി ആലോചിച്ച് നിയന്ത്രണങ്ങൾ കടുപ്പിക്കും. സമ്പർക്ക പട്ടികയിൽ ഉള്ള എല്ലാവരുടെയും ഫലം നെഗറ്റീവാണെന്നും വീണ ജോർജ് പറഞ്ഞു. 

അതേസമയം, എംപോക്സ് ബാധിതനായ മലപ്പുറം സ്വദേശിയായ യുവാവിൻ്റെ ആരോഗ്യനില തൃപ്തികരമെന്ന് ആരോഗ്യ വകുപ്പ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam