തൃശൂരിലെ തോല്‍വി: മുരളീധരനെ അനുനയിപ്പിക്കാൻ തീവ്രശ്രമം

SEPTEMBER 21, 2024, 7:34 PM

 തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കെ. മുരളീധരനുണ്ടായ കനത്ത തോല്‍വിയും ആലത്തൂർ ലോക്സഭാ മണ്ഡലത്തില്‍ രമ്യാ ഹരിദാസിനുണ്ടായ പരാജയവും അന്വേഷിക്കാൻ കെപിസിസി നിയോഗിച്ച അന്വേഷണ കമ്മിറ്റിയുടെ റിപ്പോർട്ട് ഞായറാഴ്ച മുരളീധരന്‍റെ സാന്നിധ്യത്തില്‍ ചർച്ച ചെയ്യും.

ഉപതെരഞ്ഞെടുപ്പുകളും നിയമസഭാ തെരഞ്ഞെടുപ്പും അടുത്തിരിക്കെ കടുത്ത അച്ചടക്ക നടപടി വേണ്ടെന്നാണ് പൊതുവായ അഭിപ്രായം. 

രാഷ്ട്രീയകാര്യ സമിതി അംഗം കെ.സി. ജോസഫ്, വർക്കിങ് പ്രസിഡൻ്റ് ടി.സിദ്ദിഖ്, ഐഎൻടിയുസി സംസ്ഥാന പ്രസിഡൻ്റ് ആർ. ചന്ദ്രശേഖരൻ എന്നിവരടങ്ങിയ സമിതിയാണ് റിപ്പോർട്ട് നൽകിയത്.

റിപ്പോർട്ടിൽ ആർക്കെതിരെയും നടപടിയെടുക്കാൻ ശുപാർശ ചെയ്തിട്ടില്ലെന്നാണ് വിവരം. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ നേതാക്കൾക്കെതിരായ നടപടി ദോഷകരമാകുമെന്ന വിലയിരുത്തലിലാണ് ഇത്.

vachakam
vachakam
vachakam

തിരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന് സംഘടനയിൽ വീഴ്ചയുണ്ടായെന്നാണു റിപ്പോർട്ടില്‍ പറയുന്നത്. വോട്ട് ചേർക്കുന്നതില്‍ വീഴചയുണ്ടായി. പോലീസ് ഇടപെടലില്‍ പൂരം പ്രതിസന്ധിയുണ്ടായതു സുരേഷ് ഗോപിക്കു ഗുണം ചെയ്തു.

22ന് തിരുവനന്തപുരത്തു ചേരുന്ന യോഗത്തില്‍ മുരളീധരനു പുറമേ കെ.സി. വേണുഗോപാല്‍, കെ.സുധാകരൻ, രമേശ് ചെന്നിത്തല, വി.ഡി.സതീശൻ എന്നിവരും പങ്കെടുക്കും. നടപടിയെടുത്താല്‍ അതു തിരിച്ചു കുത്തുമോയെന്ന ആശങ്ക നേതൃത്വത്തിനുണ്ട്. നടപടിയില്ലെങ്കില്‍ മുരളിയും കൂട്ടരും ഇടയുമെന്നതും മറ്റൊരു പ്രശ്നമാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam