പ്രധാനമന്ത്രി അമേരിക്കയില്‍: ഊഷ്മള സ്വീകരണം

SEPTEMBER 21, 2024, 11:10 PM

വാഷിംഗ്ടണ്‍: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി അമേരിക്കയില്‍. ഫിലാഡല്‍ഫിയ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് അദ്ദേഹം വിമാനമിറങ്ങിയത്. സര്‍ക്കാര്‍ പ്രതിനിധികള്‍ അദ്ദേഹത്തെ വിമാനത്താവളത്തിലെത്തി സ്വീകരിച്ചു.

പ്രധാനമന്ത്രിയുടെ വരവ് ആഘോഷമാക്കുകയാണ് ഫിലാഡല്‍ഫിയയിലെ ഇന്ത്യന്‍ സമൂഹം. കാത്തുനിന്നവരുമായി സംസാരിച്ചതിന് ശേഷമാണ് പ്രധാനമന്ത്രി മടങ്ങിയത്. പ്രധാനമന്ത്രി ഇന്ന് രാത്രി തങ്ങുന്ന ഡീല്‍വെയര്‍ ഹോട്ടലിന്റെ മുന്‍പില്‍ നിരവധി ഇന്ത്യക്കാരാണ് തടിച്ചുകൂടി.

ഡെലാവെയറിലെ വില്‍മിംഗ്ടണ്‍ വാര്‍ഷിക ക്വാഡ് സമ്മേളനത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കും. പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തും. ഐക്യരാഷ്ട്രസഭയുടെ സമ്മിറ്റ് ഓഫ് ദ നേച്വര്‍ ഉച്ചകോടിയിലും അദ്ദേഹം പങ്കെടുക്കും. ഉഭയകക്ഷി യോഗത്തില്‍ നിരവധി സുപ്രധാന കരാറുകളില്‍ ഒപ്പുവെച്ചേക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam