മതബോധന ദിനം ആഘോഷിച്ച് ബെൻസൻവിൽ ഇടവക

SEPTEMBER 20, 2024, 7:29 AM

 ഷിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഇടവകയിലെ വിശ്വാസപരിശീലന സ്‌കൂളിന്റെ നേതൃത്വത്തിൽ മതബോധന ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. 'നിന്നെ വിശക്കുന്നവൻ ആയി കണ്ടത് എപ്പോൾ ' എന്ന തിരുവചനം തീം ആയി സ്വീകരിച്ച മതബോധന ദിനം 'ഫീഡ് മൈ സ്റ്റാർവിങ് ചിൽഡ്രൻ' പ്രോഗ്രാമിൽ വിശ്വാസ പരിശീലനത്തിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ഇടവകയൊന്നാകെ അനുഗ്രഹീതവും കുട്ടികൾക്ക് നവ്യാനുഭവവും ആയി മാറി.

വിശക്കുന്ന കുഞ്ഞുങ്ങൾക്ക് ഭക്ഷണ പായ്ക്കറ്റ് ഒരുക്കി ഈ സംരംഭത്തിൽ കുട്ടികൾ പങ്കെടുത്തു. ഇത് കുട്ടികളിൽ മതബോധന ദിനാഘോഷ ചൈതന്യം നിറയ്ക്കുവാൻ സഹായിച്ചു. വിശ്വാസപരിശീലകരെ എല്ലാവരെയും അന്നേദിവസം പ്രത്യേകമായി സമർപ്പിച്ച് കൃതജ്ഞതാ ബലിയും വിൻസന്റ് ഡി പോൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ വിശ്വാസ പരിശീലകർക്കും വിശ്വാസപരിശീലനത്തിൽ ഏർപ്പെട്ടിരുന്ന കുഞ്ഞുങ്ങൾക്കും സ്‌നേഹവിരുന്നും മതബോധന ദിനാഘോഷത്തിന്റെ ഭാഗമായി ക്രമീകരിച്ചു.

ലിൻസ് താന്നിച്ചുവട്ടിൽ പി.ആർ. ഒ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam