കേരള സെന്റർ പയനീർ ക്ലബ് സംയുക്ത ഓണം 24 വർണ്ണാഭമായി

SEPTEMBER 20, 2024, 8:18 AM

കേരള സെന്റർ പയനീർ ക്ലബും സെപ്തംബർ 14ന് കേരള സെന്റർ ഓഡിറ്റോറിയത്തിൽ വച്ച് വിവിധ കലാപരിപാടികളോട് കൂടി ഓണം ആഘോഷിച്ചു. പയനീർ ക്ലബ് സെക്രട്ടറി വർഗീസ് അബ്രഹാമിന്റെ അവതരണത്തോട് കൂടി യോഗം ആരംഭിച്ചു. വിശിഷ്ട അതിഥികളും വിവിധ അസോസിഷൻ ഭാരവാഹികളും ചേർന്ന്  നിലവിളക്ക് കൊളുത്തി കലാപരിപാടികൾക്ക് തുടക്കം കുറിച്ച് താലപ്പൊലി ചെണ്ടമേളം എന്നിവയുടെ അകമ്പടിയോട് കൂടി വിശിഷ്ടാതിഥികളും ഭാരവാഹികളും ചേർന്ന് മഹാബലിയെ വേദിയിലേക്ക് സ്വീകരിച്ച് ആനയിച്ചു.

മാവേലി മന്നന്റെ ഓണസന്ദേശത്തിനു ശേഷം നുപര ഡാൻസ് ഗ്രൂപ്പിന്റെ തിരുവാതിരയും ഡാൻസും മനോഹരമായ നവ്യാനുഭവമായി. മേരിക്കുട്ടി മൈക്കിലിന്റ ഓണ ഗാനം മാധുര്യമുള്ളതായിരുന്നു. കേരളസെന്റർ പ്രസിഡന്റ് അലക്‌സ് എസ്തപ്പാൻ എല്ലാവർക്കും സ്വാഗതം പറഞ്ഞു.


vachakam
vachakam
vachakam

പയനീർ ക്ലബ് പ്രസിഡന്റ്  ജോണി സക്കറിയ ഓണത്തിന്റെ കൂട്ടായ്മയെ കുറിച്ചും പയനീർ രണ്ടു വർഷത്തിനിടയിൽ നടത്തിയ ചാരിറ്റി പ്രവർത്തനങ്ങളെ കുറിച്ചും പറയുകയുണ്ടായി. വയനാട് ദുരിതാശ്വാസ സഹായ ഫണ്ടിലേക്ക് പ്രതീക്ഷിക്കാത്ത വലിയ തുക ലഭിച്ചതിന് പയനീർ ക്ലബ്  അംഗങ്ങളോടുള്ള നന്ദിയും രേഖപ്പെടുത്തി.

സെനറ്റർ കെവിൻ തോമസ്, കേരള സെന്റർ സ്ഥാപക പ്രസിഡന്റ് ഇ.എം. സ്റ്റീഫൻ എന്നിവർ ആശംസകൾ അർപ്പിച്ചു. മുഖ്യാഥിതി ഗുരു പാർത്ഥസാരഥി പിള്ള ഓണസന്ദേശം നൽകി തുടർന്ന് പയനീർ ക്ലബ്ബ്  പ്ലാക്ക് നൽകി അദ്ദേഹത്തെ ആദരിച്ചു. ഡോക്ടർ ബെൻസി തോമസ് ആയിരുന്നു പരിപാടികളുടെ എം.സി.


vachakam
vachakam
vachakam

മേരി ഫിലിപ്പ്, അബി തോമസ്, തോമസ് പോൾ എന്നിവരാണ് പരിപാടികൾ കോ -ഓർഡിനേറ്റ് ചെയ്തത്. കേരള സെന്റർ സെക്രട്ടറി രാജതോമസ് എല്ലാവർക്കും നന്ദി പറഞ്ഞതിന് ശേഷം വിഭവസമർദ്ദമായ ഓണസദ്യയോടെ പങ്കാളിത്തത്തിലും പരിപാടികളിലും മികവ് പുലർത്തിയ കേരള സെന്റർ പയനീർ ക്ലബ് സംയുക്ത ഓണം 24 സമാപിച്ചു.

ജോസ് കാടാപുറം

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam