മർത്തമറിയം വനിതാ സമാജം വാർഷിക കോൺഫറൻസ് റെജിസ്‌ട്രേഷൻ പൂർത്തീകരിച്ചു

SEPTEMBER 21, 2024, 9:28 PM

ഷിക്കാഗോ: മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭ സൗത്ത് വെസ്റ്റ് അമേരിക്ക ഭദ്രാസന മർത്ത മറിയം വനിതാ സമാജം വാർഷിക കോൺഫറൻസ് 2024ന്റെ റെജിസ്‌ട്രേഷൻ സെപ്തംബർ 15ന് പൂർത്തീകരിച്ചു. ഭദ്രാസനത്തിലുള്ള എല്ലാ റീജിയനുകളിൽ നിന്നും സമാജ അംഗങ്ങൾ ഈ കോൺഫെറെൻസിൽ സംബന്ധിക്കുന്നതിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.

2024 ഓക്ടോബർ 3 വ്യാഴാഴ്ച മുതൽ 5 ശനിയാഴ്ച വരെ ഷിക്കാഗോയിലെ എൽമസ്റ്റിലുള്ള സെയിന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്‌സ് ദേവാലയത്തിൽ നടക്കുന്ന കോൺഫെറെൻസിൽ ഷിക്കാഗോ റീജിയണിലെ  വിവിധ ഇടവകകളിൽ നിന്നും, ഭദ്രാസനത്തിന്റെ മറ്റു റീജിയണനുകളിൽ ഉള്ള ദേവാലയങ്ങളിൽ  നിന്നുമായി നാനൂറോളം വനിതകൾ പങ്കെടുക്കും.


vachakam
vachakam
vachakam

'GLORIFICATION -THROUGH WITNESSING''  1 Corinthians 9:16, ' ദൈവ മഹത്ത്വം സുവിശേഷത്തിന്റെ സാക്ഷ്യത്തിലൂടെ '' എന്ന ഈ വർഷത്തെ കോൺഫറൻസ് ആപ്ത വാക്യത്തെ അടിസ്ഥാനമാക്കി, സുവിശേഷ പ്രാസംഗികനും, വേദപുസ്തക പണ്ഡിതനുമായ,മെഡിക്കൽ ഡയറക്ടർ ഡോ. വിനോ ജോൺ ദാനിയേൽ മുഖ്യ സന്ദേശം നൽകും. 

കൂടാതെ മുഖ്യ അതിഥികൾ ആയി സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപൻ ഹോണറബിൾ ഡോ. തോമസ് മാർ ഇവാനിയോസ്, അഹമ്മദാബാദ്, ഭദ്രാസനാധിപനായ ഹോണറബിൾ ഡോ. ഗീവർഗീസ് മാർ തിയോഫിലോസ് എന്നീ പിതാക്കന്മാരും ഈ കോൺഫെറെൻസിൽ പങ്കു ചേരും.  ആത്മീയ ജീവിതത്തിനു പ്രചോദനം ഏകുന്ന വിവിധ സെഷെനുകളും ഈ കോൺഫെറെൻസിൽ ക്രമീകരിച്ചിട്ടുണ്ട്.


vachakam
vachakam
vachakam

 കോൺഫെറെൻസിന്റെ  വിജയകരമായ നടത്തിപ്പിനായി ഫാ. ഹാം ജോസഫ് (കോൺഫറൻസ് ഡയറക്ടർ), ജിജി കെ, സൈമൺ (കൺവീനർ), റവ.ഫാ. ഡോ. ഐസക് ബി. പ്രകാശ് (വൈസ് പ്രസിഡന്റ്, എം.എം.വി.എസ്), സുനു ജോയ് (ജനറൽ സെക്രട്ടറി), ലിനി ശങ്കരത്തിൽ (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിൽ വേണ്ട ക്രമീകരണങ്ങൾ ചെയ്തുവരുന്നു. കൂടാതെ ഷിക്കാഗോയിലുള്ള എല്ലാ വൈദികരുടെയും നേതൃത്വത്തിൽ വിവിധ കമ്മിറ്റകൾ ഇതിന്റെ വിജയത്തിനായി പ്രവർത്തിച്ചുവരുന്നു. റവ. ഫാ. തോമസ് മാത്യുവിന്റെ നേതൃത്വത്തിൽ ഷിക്കാഗോ ഓർത്തഡോക്‌സ് കൊയർ ഗാന ശുശ്രുഷകൾ നിർവഹിക്കും. 

ഈ കോൺഫെറെൻസിൽ വളരെ ആകർഷണീയങ്ങളായ സമ്മാനങ്ങൾ നൽകിക്കൊണ്ട് റാഫിൾ ഡ്രോ നടത്തുന്നതിനായി ക്രമീകരിച്ചിരിക്കുന്നു.

കോൺഫറൻസ് കമ്മിറ്റിക്കു വേണ്ടി ഏലിയാമ്മ പുന്നൂസ്

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam