കണ്ണൂർ: മുൻ ഡിവൈഎസ്പി പി. സുകുമാരൻ ബിജെപി അംഗത്വം സ്വീകരിച്ചു. കണ്ണൂരിലെ പാർട്ടി ആസ്ഥാനത്ത് എത്തിയാണ് അദ്ദേഹം പാർട്ടിയില്‍ ചേർന്നത്.
മുതിർന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരൻ, സംസ്ഥാന സെക്രട്ടറി ശ്രീകാന്ത്, ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ് എന്നിവരുടെ സാന്നിധ്യത്തില്‍ അദ്ദേഹത്തെ പാർട്ടിയിലേക്ക് സ്വീകരിച്ചു.
സംസ്ഥാനത്ത് രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച അരിയില്‍ ഷുക്കൂർ, ഫസല്‍ വധക്കേസുകള്‍ അന്വേഷിച്ച ഉദ്യോഗസ്ഥനായിരുന്നു പി. സുകുമാരൻ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്