"അജിത് കുമാർ സാർ സിന്ദാബാദ്... ക്രമസമാധാനത്തിനൊപ്പം ധനവകുപ്പ് കൂടി ഏൽപ്പിക്കണം"; പരിഹസിച്ച് പി.വി. അൻവർ

SEPTEMBER 21, 2024, 6:41 PM

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയൻ തള്ളിപ്പറഞ്ഞതിനു പിന്നാലെ പരിഹാസവുമായി പി.വി.അൻവർ എംഎല്‍എ രംഗത്ത്. ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തിനൊപ്പം അജിത് കുമാർ സാറിന് ധനകാര്യവകുപ്പ്‌ മന്ത്രിയുടെ അധിക ചുമതല കൂടി നല്‍കണമെന്ന് അൻവർ ഫെയ്സ്ബുക്കില്‍ കുറിച്ചു.

അന്വേഷണത്തിന് ശേഷം മാത്രമേ എഡിജിപി അജിത് കുമാറിനെതിരെ നടപടിയുണ്ടാകൂ എന്ന് മുഖ്യമന്ത്രി പറഞ്ഞതിനു പിന്നാലെയാണ് പ്രതികരണവുമായി അൻവർ രംഗത്ത് എത്തിയത്. ശ്രീ അജിത്ത്‌ കുമാർ സാർ സിന്ദാബാദെന്നും അൻവർ കുറിച്ചിട്ടുണ്ട്. 35 ലക്ഷത്തിന് ഒരു ഫ്ലാറ്റ്‌ വാങ്ങി വെറും 10 ദിവസത്തിനകം ഇരട്ടി ലാഭത്തില്‍ മറിച്ചുവിറ്റെന്ന ആരോപണം ചൂണ്ടികാട്ടിയാണ് അൻവറിന്‍റെ പരിഹാസം.

പി.വി. അൻവറിന്‍റെ കുറിപ്പ്

vachakam
vachakam
vachakam

35 ലക്ഷത്തിന് ഒരു ഫ്ലാറ്റ്‌ വാങ്ങി വെറും 10 ദിവസത്തിനകം ഇരട്ടി ലാഭത്തില്‍ അത്‌ മറിച്ച്‌ വില്‍ക്കുക.!! ഇത്തരം ഫിനാൻഷ്യല്‍ മാനേജ്‌മെന്‍റ് സ്ട്രാറ്റജി സംസ്ഥാനത്ത്‌ നടപ്പിലാക്കാൻ സാധിച്ചാല്‍ ഒരു വർഷം കൊണ്ട്‌ സംസ്ഥാനം ലോകത്തെ സമ്ബന്ന രാഷ്ട്രങ്ങളുടെ നിലയിലേക്കെത്തും.

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തിനൊപ്പം സംസ്ഥാനത്തിന്‍റെ ധനകാര്യവകുപ്പ്‌ മന്ത്രിയുടെ അധിക ചുമതല കൂടി ശ്രീ.അജിത്ത്‌ കുമാർ സാറിന് കൊടുക്കണം. ശ്രീ.അജിത്ത്‌ കുമാർ സാർ സിന്ദാബാദ്‌..

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam