പെൺ സുഹൃത്തുമായുള്ള ബന്ധത്തിന്റെ പേരിൽ തർക്കം; യുവാവിനെ കൊലപ്പെടുത്തി സുഹൃത്ത് 

SEPTEMBER 22, 2024, 4:22 PM

ബെം​ഗളൂരു: പെൺ സുഹൃത്തുമായുള്ള ബന്ധത്തിന്റെ പേരിലുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത് കൊലപ്പെടുത്തിയതായി റിപ്പോർട്ട്. ബെം​ഗളൂരു സഞ്ജയ്നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം ഉണ്ടായത്. 

ഉഡുപ്പി സ്വദേശി വരുൺ കൊടിയനാണ് (24) കൊല്ലപ്പെട്ടത്. പ്രതിയായ ഇയാളുടെ സുഹൃത്ത് ദിവേഷ് (25) സംഭവത്തിൽ അറസ്റ്റിലായി. വരുണും ദിവേഷും പെൺകുട്ടിയും സ്കൂൾ കാലം മുതലേ സുഹൃത്തുക്കളായിരുന്നു. കഴിഞ്ഞ ഒരു വർഷമായി ബെംഗളൂരുവിലെ ഗെദ്ദലഹള്ളിയിൽ വാടക വീട്ടിലായിരുന്നു ഇവർ താമസം. പെൺകുട്ടി റിസപ്ഷനിസ്റ്റായി ജോലി ചെയ്യുകയാണ്. 

ദിവേഷ് സൊമാറ്റോയിൽ ഡെലിവറി ബോയിയായും വരുൺ സേഫ്റ്റി ഓഫീസറായും ജോലി ചെയ്യുകയാണ്. അതേസമയം ദിവേഷും പെൺകുട്ടിയും തമ്മിൽ ബന്ധമുണ്ടായിരുന്നുവെങ്കിലും പെൺകുട്ടി വരുണുമായി മെസേജിലൂടെ ബന്ധം പുലർത്തിയിരുന്നു. പെൺകുട്ടിയുമായുള്ള ബന്ധത്തെച്ചൊല്ലി രണ്ട് സുഹൃത്തുക്കളും പലപ്പോഴും വഴക്കിട്ടിരുന്നു. ശനിയാഴ്ച രാവിലെ, ദിവേഷ് വരുണിൻ്റെ തലയിൽ ഇഷ്ടിക കൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam